ശബരിമല തീർത്ഥാടനം: പാത്രങ്ങൾക്ക് വില നിശ്ചയിച്ചു ഉത്തരവായി

Sabarimala virtual queue booking to begin tomorrow; 80,000 people will be able to visit daily

പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ വിൽക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള അലൂമിനിയം, സ്റ്റീൽ, പിച്ചള പാത്രങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും വില നിശ്ചയിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ എ നിസാമുദ്ദീൻ ഉത്തരവിറക്കി. നിശ്ചയിച്ച അടിസ്ഥാന വിലയും പരമാവധി വിൽപ്പന വിലയും കർശനമായി പാലിച്ചായിരിക്കണം വിൽപ്പന നടത്തേണ്ടത്.

ഉയർന്ന ഗുണനിലവാരമുള്ള സ്റ്റീൽ പാത്രങ്ങളെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് വില നിശ്ചയിച്ചിരിക്കുന്നത്. 200 ഗ്രാം വരെ തൂക്കമുള്ളതും തിരുകിയടയ്ക്കാവുന്ന അടപ്പോടുകൂടിയതുമായ പാത്രങ്ങൾക്ക് സന്നിധാനത്ത് ഗ്രാമിന് 80 പൈസയും പമ്പയിൽ 75 പൈസയുമാണ് അടിസ്ഥാന വില. ഇതിന് പുറമെ തൂക്കത്തിനനുസരിച്ച് പാത്രവിലയുടെ 30 മുതൽ 60 ശതമാനം വരെ അധികം ഈടാക്കാം.

200 ഗ്രാമിന് മുകളിൽ തൂക്കമുള്ള അടപ്പോടുകൂടിയ പാത്രങ്ങൾക്ക് സന്നിധാനത്ത് ഗ്രാമിന് 75 പൈസയും പമ്പയിൽ 68 പൈസയുമാണ് അടിസ്ഥാന വില. ഇതിന്റെ പരമാവധി വിൽപ്പന വില അടിസ്ഥാന വിലയുടെ 10 ശതമാനമാണ്. മറ്റ് ഇനത്തിലുള്ള ഉയർന്ന ഗുണനിലവാരമുള്ള സ്റ്റീൽ പാത്രങ്ങൾക്ക് സന്നിധാനത്ത് കിലോഗ്രാമിന് 720 രൂപയും പമ്പയിൽ 650 രൂപയുമാണ് അടിസ്ഥാന വില. ഇതിന് പരമാവധി 10 ശതമാനം അധികം ഈടാക്കാം.

അലൂമിനിയം പാത്രങ്ങളിൽ അന്ന അലൂമിനിയം വിഭാഗത്തിന് സന്നിധാനത്ത് കിലോഗ്രാമിന് 800 രൂപയും പമ്പയിൽ 750 രൂപയുമാണ് അടിസ്ഥാന വില. മറ്റ് ഉയർന്ന ഗുണനിലവാരമുള്ള അലൂമിനിയം ഉൽപ്പന്നങ്ങൾക്ക് യഥാക്രമം 700 രൂപയും 630 രൂപയുമാണ് വില. ഉയർന്ന ഗുണനിലവാരമുള്ള പിച്ചള, ഓട് ഉൽപ്പന്നങ്ങൾക്ക് സന്നിധാനത്ത് കിലോഗ്രാമിന് 1,650 രൂപയും പമ്പയിൽ 1,600 രൂപയുമാണ് അടിസ്ഥാന വില.

200 ഗ്രാം വരെ തൂക്കമുള്ള എല്ലാ പാത്രങ്ങളും തൂക്കി നൽകുന്നതിന് ഒരു ഗ്രാമോ അതിൽ താഴെയോ കൃത്യതയുള്ള ഇലക്ട്രോണിക് ത്രാസുകൾ നിർബന്ധമായും ഉപയോഗിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
 

Tags