ശബരിമല മകരവിളക്ക് മഹോത്സവം : പത്തനംതിട്ടയിൽ ജനുവരി 12 മുതൽ മദ്യനിരോധനം ഏർപ്പെടുത്തി

Home Guard arrested for setting fire to liquor shop after refusing to serve alcohol

പത്തനംതിട്ട : ശബരിമല  മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുളള തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന  വില്ലേജ് പരിധികളിൽ ജനുവരി 12 മുതൽ 22 വരെ ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ മദ്യനിരോധനം ഏർപ്പെടുത്തി.  വില്ലേജ് പരിധി, തീയതി, സമയക്രമം എന്ന ക്രമത്തിൽ ചുവടെ.

പന്തളം, ജനുവരി 12, രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ.
കുളനട, 12, രാവിലെ ഏട്ടുമുതൽ വൈകിട്ട് ഏഴുവരെ.
കിടങ്ങന്നൂർ,12,രാവിലെ 10.30 മുതൽ രാത്രി ഒമ്പത് വരെ.
ആറന്മുള, മല്ലപ്പുഴശ്ശേരി, 12, രാവിലെ 11.30 മുതൽ രാത്രി 10വരെ.
കോഴഞ്ചേരി, 12, ഉച്ചയ്ക്ക് ഒന്നുമുതൽ രാത്രി 12 വരെ.
ചെറുകോൽ, അയിരൂർ, 12,13.   12 ന് ഉച്ചയ്ക്ക്  ശേഷം 2.30 മുതൽ 13 ന് രാവിലെ ഏഴുവരെ.
റാന്നി, 13, വെളുപ്പിന് 12 മുതൽ രാവിലെ 10 വരെ.
വടശ്ശേരിക്കര, 13, വെളുപ്പിന് 1.30  മുതൽ ഉച്ചയ്ക്ക് ഒന്നു വരെ.
റാന്നി -പെരുനാട് , 13,14 , 13 ന് രാവിലെ ഏഴുമുതൽ 14 ന് രാത്രി 10 വരെ.
റാന്നി -പെരുനാട് , 21,22, 21 ന് രാവിലെ നാലുമുതൽ 22 ന് രാവിലെ ആറു വരെ.

tRootC1469263">

Tags