രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം :മികച്ച ക്രമീകരണമൊരുക്കിയ വിവിധ വകുപ്പുകളെ ആദരിച്ചു
പത്തനംതിട്ട : രാഷ്ട്രപതിയുടെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് മികച്ച ക്രമീകരണമൊരുക്കിയ വിവിധ വകുപ്പുകളെ ജില്ലാ ഭരണകൂടം ആദരിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല ഉദ്യോഗസ്ഥർക്ക് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ പ്രശംസാപത്രം സമ്മാനിച്ചു.കൂട്ടായ പ്രവർത്തനമാണ് ഉദ്യോഗസ്ഥർ കാഴ്ചവച്ചതെന്ന് ജില്ലാ കലക്ടർ അഭിപ്രായപ്പെട്ടു. ആദ്യമായി വനിതാ രാഷ്ട്രപതി ശബരിമല സന്ദർശിച്ച മുഹൂർത്തം അവിസ്മരണീയമാക്കി. കാര്യക്ഷമമായും ഏകോപനത്തോടെയും പ്രവർത്തിച്ച് വകുപ്പുകൾ മികച്ച അന്തരീക്ഷം ഒരുക്കി.
tRootC1469263">തിരുവല്ല സബ്കലക്ടർ സുമിത് കുമാർ താക്കൂർ ലെയ്സൺ ഓഫീസറായി പ്രവർത്തിച്ചു. പൊതുവായ ഏകോപനം കലക്ടറേറ്റ് ദുരന്തനിവാരണ വിഭാഗം കാര്യക്ഷമമായി നിർവഹിച്ചു. പോലിസിന്റെ പ്രവർത്തനം എടുത്തുപറയണം. പ്രതികൂല കാലാവസ്ഥമൂലം രാഷ്ട്രപതിയുടെ യാത്രാ പാതയിൽ വ്യത്യാസം ഉണ്ടായെങ്കിലും കൃത്യമായ ആസൂത്രണത്തോടെ തരണം ചെയ്തു. ജില്ലാ ഭരണകൂടത്തെ രാഷ്ട്രപതിയുടെ കാര്യാലയം അഭിനന്ദിച്ചതായും വിലപ്പെട്ട അനുവഭ സമ്പത്ത് സന്ദർശനത്തിലൂടെ ലഭിച്ചതെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.
സബ് കലക്ടർ സുമിത്ത് കുമാർ താക്കൂർ, ഡെപ്യൂട്ടി കലക്ടർ രാജലക്ഷ്മി, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

