മാവേലിക്കര രാജാ രവി വർമ്മ കോളജ് ഓഫ് ഫൈൻ ആർട്സിൽ ഗസ്റ്റ് ലക്ചറർ നിയമനം
Oct 26, 2026, 19:49 IST
പത്തനംതിട്ട :മാവേലിക്കര രാജാ രവി വർമ്മ കോളജ് ഓഫ് ഫൈൻ ആർട്സിൽ ഒഴിവുള്ള ലക്ചറർ ഇൻ പെയിന്റിങ് (രണ്ട് ഒഴിവ്), ലക്ചറർ ഇൻ സ്കൾപ്ചർ (രണ്ട് ഒഴിവ്) തസ്തികകളിൽ 2026-27 അധ്യയന വർഷത്തേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ യോഗ്യത സർട്ടിഫിക്കറ്റ്, മാർക്ക് സ്റ്റേറ്റ്മെന്റ്, മുൻപരിചയം എന്നിവയുടെ അസലും പകർപ്പും സഹിതം ഒക്ടോബർ 29 രാവിലെ 11 ന് കോളജിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0479 2341199.
.jpg)


