പൊതുജലാശയങ്ങളില്‍ മല്‍സ്യവിത്ത് നിക്ഷേപം പദ്ധതി ഉദ്ഘാടനം ചെയ്തു

AYIROOR

പത്തനംതിട്ട : പൊതുജലാശയങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപം പദ്ധതി അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറുകോല്‍പുഴ കടവില്‍ കാര്‍പ്പ് മത്സ്യവിത്തുകള്‍ നിക്ഷേപിച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സുരേഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റും വാര്‍ഡ് അംഗവുമായ പ്രീത ബി നായര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഫിഷറീസ് ജില്ലാ ഓഫീസര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, മറ്റ് ഫിഷറീസ് ഉദ്യോഗസ്ഥര്‍, മല്‍സ്യകര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags