ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ ടിക്കറ്റിന്റെ പത്തനംതിട്ട ജില്ലാതല പ്രകാശനം നടത്തി

The Pathanamthitta district-level launch of the Christmas-New Year Bumper ticket was held.

പത്തനംതിട്ട : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ 2026-27 ഭാഗ്യക്കുറിയുടെ ജില്ലാതല പ്രകാശനം ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍ നിര്‍വഹിച്ചു. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങിലാണ് ടിക്കറ്റ് പ്രകാശനം ചെയ്തത്. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ഡി. ആര്‍. ജോസ്, ജില്ലയിലെ പ്രമുഖ ഏജന്റുമാരായ വി. കെ. ഖാദര്‍, നാഗൂര്‍ കനി, സയ്യിദ് മീരാന്‍, അശോക് കുമാര്‍, കെ. എസ്. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

ഒന്നാം സമ്മാനമായി 25 കോടി രൂപ നല്‍കുന്ന ബമ്പര്‍ ഭാഗ്യക്കുറിയില്‍ ആകെ 7,66,992 സമ്മാനങ്ങളാണുള്ളത്. 450 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വില്‍പ്പന ഇന്ന് (നവംബര്‍ 28) ആരംഭിക്കും. നറുക്കെടുപ്പ് 2027 ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കും. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേര്‍ക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 24 പേര്‍ക്കും ലഭിക്കും. നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം 24 പേര്‍ക്കും അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്കും നല്‍കും. ഇതിനു പുറമെ 5000 രൂപ മുതല്‍ 500 രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളും 11 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതമുള്ള സമാശ്വാസ സമ്മാനവും ലഭിക്കും.

Tags