പത്തനംതിട്ടയിൽ വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു
Jul 8, 2026, 23:45 IST
പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കിൽ വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികന് ദാരുണാന്ത്യം. കല്ലേലിമുക്ക് സ്വദേശിയായ 75-കാരൻ മാത്തുക്കുട്ടിയാണ് അപകടത്തിൽ മരണപ്പെട്ടത്. ശാരീരിക പരിമിതിയുള്ള ഇദ്ദേഹം വീട്ടിൽ നിന്നും റോഡിലേക്ക് ഇറങ്ങുന്നതിനായി വീടിന് മുന്നിൽ പ്രത്യേകമായി സ്ഥാപിച്ചിരുന്ന ലിഫ്റ്റ് ഉപയോഗിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
അപകടവിവരമറിഞ്ഞ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ലിഫ്റ്റ് മുറിച്ചുമാറ്റി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതിനോടകം തന്നെ മാത്തുക്കുട്ടി മരിച്ചിരുന്നു. മരിച്ച മാത്തുക്കുട്ടിയും ഭാര്യയും മാത്രമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്.
.jpg)

