പത്തനംതിട്ട ജില്ലയിലെ പാൽ ഉൽപാദനത്തിൽ വൻ ഇടിവ്
പത്തനംതിട്ട: ജില്ലയിലെ പാൽ ഉൽപാദനത്തിൽ വൻ ഇടിവ്. മുൻവർഷം പ്രതിദിനം 50,000-60,000 ലിറ്റർവരെയായിരുന്നു ഉൽപാദനമെങ്കിൽ ഇപ്പോഴിത് 36,000 ലിറ്ററായി കുറഞ്ഞു. ജില്ല ക്ഷീരസംഗമത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിൽ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി. അനിതയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലയിൽ 167 ക്ഷീര സംഘങ്ങളാണ് പ്രവർത്തിക്കുന്നത്.
tRootC1469263">എന്നാൽ, ഇതിൽ സജീവമായുള്ളത് 50 എണ്ണം മാത്രമാണെന്നും ഇവർ പറഞ്ഞു. പശു വളർത്തലിലേക്ക് പുതിയ തലമുറ വരാത്തതാണ് പാൽ ഉൽപാദനം കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ. ഉൽപാദനച്ചെലവ് വർധിച്ചതോടെ അടുത്തിടെ നിരവധി കർഷകർ പശുവളർത്തൽ ഉപേക്ഷിച്ചിരുന്നു.
.jpg)

