പത്തനംതിട്ട ജില്ല വനിത-ശിശു വികസന വകുപ്പ് വിഭവസമാഹരണം സംഘടിപ്പിച്ചു

COLLECTOR

പത്തനംതിട്ട :  മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി ജില്ല വനിത-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിഭവസമാഹരണ പ്രവർത്തനങ്ങളുടെ ഭാഗമായി ട്രിച്ചിയിൽ നിന്ന് പത്ത് ടൺ ദുരിതാശ്വാസ സാമഗ്രികൾ പത്തനംതിട്ടയിൽ എത്തിച്ചു. പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ല കലക്ടർ എ നിസാമുദ്ദീൻ ദുരിതാശ്വാസ സാമഗ്രികൾ ഏറ്റുവാങ്ങി.

 കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, ജില്ല വനിത-ശിശു വികസന ഓഫീസർ പി. എസ്. തസ്‌നീം, പ്രോഗ്രാം ഓഫീസർ നീത ദാസ്, ശിശു സംരക്ഷണ ഓഫീസർ ഫെബ്‌ന റഹീം, പ്രോഗ്രാം ഓഫീസ് സീനിയർ സൂപ്രണ്ട് സുഭാഷ് കുമാർ, ജില്ല വനിത-ശിശു വികസന ഓഫീസ് ജൂനിയർ സൂപ്രണ്ട് എസ്. ഷിജു, കോന്നി അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസർമാർ, ജീവനക്കാർ, ജില്ലാസങ്കൽപ്: ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമൺ ജീവനക്കാർ, കളക്ഷൻ പോയിന്റിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Tags