പത്തനംതിട്ട ജില്ല പ്രൊബേഷൻ അസിസ്റ്റന്റ് നിയമനം
Mar 3, 2026, 19:24 IST
പത്തനംതിട്ട : ജില്ല പ്രൊബേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ പ്രൊബേഷൻ അസിസ്റ്റന്റിനെ നിയമിക്കുന്നു.അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള എംഎസ്ഡബ്ല്യു, അനുബന്ധ പ്രവർത്തന മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
ജില്ല പ്രൊബേഷൻ ഓഫീസർ, ജില്ല പ്രൊബേഷൻ ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, നാലാം നില, പത്തനംതിട്ട 689645 വിലാസത്തിൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മാർച്ച് 11 വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷ സമർപ്പിക്കണം. പ്രായപരിധി 40 വയസ്. ഓണറേറിയം: 29,535 രൂപ.ഫോൺ : 0468 2325242.
tRootC1469263">.jpg)


