ശബരിമല തീർഥാടകർക്ക് സൗകര്യം ഉറപ്പാക്കും :പത്തനംതിട്ട ജില്ലാ കലക്ടർ
പത്തനംതിട്ട :ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായി ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഒരുക്കം വിലയിരുത്തി. തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് ജില്ലാ കലക്ടർ നിർദേശം നൽകി. സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങിലെ പൊലിസ് സിസിടിവി ദൃശ്യങ്ങൾ ജില്ലാ കലക്ടറുടെ കാര്യാലയത്തിൽ ലഭിക്കും. ന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ്, പന്തളം, കുളനട എന്നിവിടങ്ങിലെ സുരക്ഷ ശക്തമാക്കും. കുള്ളാർ അണക്കെട്ടിലും പൊലിസുകാരെ സുരക്ഷയ്ക്ക് നിയോഗിക്കും.
tRootC1469263">അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളും മരച്ചില്ലകളും വനം വകുപ്പ് മുറിച്ചു നീക്കും. പ്ലാസ്റ്റിക് നിരോധനത്തിനായി ജാഗ്രത നിർദേശം അടങ്ങിയ ബോർഡുകൾ വിവിധ ഭാഷകളിൽ സ്ഥാപിക്കും. ളാഹ മുതൽ പമ്പ വരെ 23 ആനത്താരകളിൽ മുന്നറിയിപ്പ് ബോർഡുകളുണ്ടാകും. ജില്ലയിലെ എല്ലാ ആശുപത്രികളിലും ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും സേവനം ഉറപ്പുവരുത്തും. സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ്, പത്തനംതിട്ട, റാന്നി, റാന്നി- പെരുനാട് എന്നിവിടങ്ങളിലെ ആശുപത്രികൾ പൂർണ സജ്ജമാക്കും. പന്തളം വലിയകോയിക്കൽ ക്ഷേത്ര പരിസരത്ത് മെഡിക്കൽ യൂണിറ്റിനെ നിയോഗിക്കും. പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ താൽക്കാലിക ആയുർവേദ, ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കും.
പമ്പ ത്രിവേണി സ്നാന സരസിലും അനുബന്ധ കടകവുകളിലും ബാരിക്കേഡുകൾ ദേവസ്വം ബോർഡ് നിർമിക്കും. ദർശന സമയം സംബന്ധിച്ച ബോർഡുകൾ വിവിധ ഭാഷകളിൽ പ്രസിദ്ധീകരിക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങളിലെ കടകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കും. മെലപ്ര- മണ്ണാറക്കുളഞ്ഞി, മണ്ണാറക്കുളഞ്ഞി- ചാലക്കയം- പമ്പ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തി തീർത്ഥാടനത്തിന് മുമ്പ് പൂർത്തിയാക്കും.നിലയ്ക്കൽ ബേസ് ക്യാമ്പ്, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ കിയോസ്‌കുകളിൽ ആവശ്യമായ കുടിവെള്ളം ഉറപ്പുവരുത്തും. ശുദ്ധത പരിശോധിക്കാനും സൗകര്യമുണ്ടാകും. നദികളിലെ അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ മുന്നറിയിപ്പ് ബോർഡുകളും ബാരിക്കേഡുകളും സ്ഥാപിക്കും.
സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങളിൽ 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കും. പന്തളത്ത് അഗ്‌നിരക്ഷ വകുപ്പ് താൽക്കാലിക ഫയർ സ്റ്റേഷൻ സ്ഥാപിക്കും. അനിധികൃത്മായി എൽപിജി സിലിണ്ടറുകൾ സൂക്ഷിക്കാൻ അനുവദിക്കില്ല. പമ്പയിൽ സ്‌കൂബ ഡെവിംഗ് സേവനം ഉറപ്പാക്കും. പമ്പ, എരുമേലി, പന്തളം എന്നിവിടങ്ങളിൽ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും കെഎസ്ആർടിസി ബസ് സർവീസ് നടത്തും. ബസുകളിൽ തീർഥാടകർ ഓടിക്കയറുന്നത് ഒഴിവാക്കാൻ ക്യൂ സംവിധാനം ഏർപ്പെടുത്തും. ഭക്ഷണ സാധനങ്ങളുടെ വില വിവരപട്ടിക കടകളിൽ പ്രദർശിപ്പിക്കും. ആഹാരത്തിൽ മായം കലർത്തിയാൽ പരാതി നൽകാനുള്ള ടോൾ ഫ്രീ നമ്പർ എല്ലാ പ്രധാന സ്ഥലങ്ങളിലുമുണ്ടാകും. വനപാതകളിൽ ഉൾപ്പെടെ നെറ്റ്വർക്ക് കവറേജ് ഉറപ്പാക്കാൻ ബിഎസ്എൻഎൽ ൗ ടവറുകൾ സ്ഥാപിക്കും. ഭക്ഷണ സാധനങ്ങളുടെ അളവും വിലയും ലീഗൽ മെട്രോളജി വകുപ്പിന്റെ കീഴിൽ പരിശോധിക്കും. ജില്ലാ പൊലിസ് മേധാവി ആർ ആനന്ദ്, റാന്നി- പെരുന്നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ, തിരുവല്ല സബ് കലക്ടർ സുമിത് കുമാർ താക്കൂർ, ഡെപ്യൂട്ടി കലക്ടർ ആർ രാജലക്ഷ്മി, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

