തോൽവി മറികടക്കാനുമുള്ള ആത്മവിശ്വാസം ക്വിസ് മത്സരങ്ങളിലൂടെ നേടാൻ കഴിയും: പത്തനംതിട്ട ജില്ലാ കലക്ടർ

PATHANAMTHITTAA

പത്തനംതിട്ട : മത്സര പരീക്ഷ നേരിടാനുള്ള പരിശീലനത്തിനൊപ്പം തോൽവി മറികടക്കാനുമുള്ള ആത്മവിശ്വാസം ക്വിസ് മത്സരങ്ങളിലൂടെ നേടാനാകുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ പറഞ്ഞു. അറിവ് നേടാനുള്ള ജിജ്ഞാസയ്ക്കൊപ്പം ജീവിതത്തിൽ ചടുലമായ തീരുമാനങ്ങൾ എടുക്കാൻ ഇത്തരം മത്സരങ്ങൾ പ്രാപ്തരാക്കുമെന്നും കലക്ടർ പറഞ്ഞു. വിദ്യാർത്ഥി ആയിരിക്കുമ്പോൾ താനും ക്വിസ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും ജില്ലാ കലക്ടർ പറഞ്ഞു.

tRootC1469263">

കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ നടന്ന സി എം മെഗാ ക്വിസ് സ്‌കൂൾ ജില്ലാതല   വിജയികൾക്കുള്ള സമ്മാനവിതരണം നിർവഹിക്കുകയായിരുന്നു ജില്ലാ കലക്ടർ.ഭാവിയിൽ മത്സര പരീക്ഷ, അഭിമുഖം എന്നിവ അനായാസം നേരിടാൻ കുട്ടികളെ ക്വിസ് മത്സരങ്ങൾ പ്രാപ്തരാകും.  വിജ്ഞാനപ്രദമായ  കഴിവ് പരിപോഷിപ്പിക്കാനും മിടുക്കരായ കുട്ടികളെ വാർത്തെടുക്കാനും അവർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ കഴിയും.  കേരളത്തിന്റെ വിവിധ കാലഘട്ടത്തെയും സംസ്‌കാരത്തെയും വിദ്യാർഥികൾക്ക് അറിയാനുള്ള അവസരമാണ് സി എം മെഗാക്വിസിലൂടെ ഒരുക്കിയതെന്നും  കലക്ടർ പറഞ്ഞു.

കേരളത്തിന്റെ ചരിത്രം, സംസ്‌കാരം, സാമൂഹിക മുന്നേറ്റം, സമകാലിക സംഭവം, ഭാവി സാധ്യത, അന്താരാഷ്ട്ര സംഭവം ,പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ തുടങ്ങിയവയാണ് മത്സരത്തിൽ ഉൾപ്പെടുത്തിയത്.ആദ്യ ഘട്ടത്തിൽ 20 ഉം  ഫൈനലിൽ 36 ചോദ്യങ്ങളുമായിരുന്നു. പ്രാഥമിക മത്സരത്തിൽ വിജയിച്ച ആറ് ടീം ഫൈനലിൽ ഏറ്റുമുട്ടി. തിരുവല്ല മാർത്തോമാ കോളജ് ചരിത്ര വിഭാഗം അധ്യാപകൻ ജി കെ ആഗ്നേയ് മത്സരത്തിന് നേതൃത്വം നൽകി.ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്.  രാജ്യത്ത് ആദ്യമായാണ് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി ഓൺലൈൻ സാധ്യത പ്രയോജനപ്പെടുത്തി സുതാര്യമായ രീതിയിൽ പ്രശ്നോത്തരി നടത്തിയത്.

Tags