മാനസികാരോഗ്യത്തിന് സമഗ്ര ഇടപെടൽ വേണം: പത്തനംതിട്ട ജില്ല കലക്ടർ
പത്തനംതിട്ട : വനിത ശിശു വികസന വകുപ്പ് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ ഭാവങ്ങൾ എന്ന കാമ്പയിന്റെ ഭാഗമായി ജില്ലയിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി ആന്റ് ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ ഓ.ആർ.സി നോഡൽ അധ്യാപകർക്കും സൈക്കോ സ്‌കൂൾ കൗൺസിലേഴ്സിനും ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുമായി ഏകദിന പരിശീലന പരിപാടി പത്തനംതിട്ട മാർ യൗസേബിയോസ് ട്രെയിനിംഗ് സെന്റിൽ സംഘടിപ്പിച്ചു.
കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും വീഡിയോ, പോസ്റ്റർ പ്രകാശനവും ജില്ല കലക്ടർ എ നിസാമുദ്ദീൻ നിർവഹിച്ചു. ജില്ല വനിത ശിശു വികസന ഓഫീസർ പി എസ് തസ്നീം അധ്യക്ഷയായി. പത്തനംതിട്ട ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സൺ ലീന കെ സുഭാഷ്, ജുവനൈൽ ജസ്റ്റിസ് അംഗം ഷാൻ രമേശ് ഗോപൻ, പ്രോഗ്രാം ഓഫീസർ ജില്ലാതല ഐ.സി.ഡി.എസ് സെൽ വിഭാഗം നീത ദാസ്, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എസ് ഫെബ്ന റഹീം, ഓ.ആർ.സി സൈക്കോളജിസ്റ്റ് ആർ ആൻസി എന്നിവർ പങ്കെടുത്തു. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എസ് ഫെബ്ന റഹീം, ചൈൽഡ് ഹെൽപ്പ് ലൈൻ കൗൺസിലർ വി എസ് അനൂബ് രാജ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.
.jpg)


