സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറിക്ക് നേരെ ജാതി അധിക്ഷേപം

thiruvalla party office
thiruvalla party office

ഓഫിസ് സെക്രട്ടറിയും ബാലസംഘം സംസ്‌ഥാന കമ്മിറ്റി അംഗവുമായ രമ്യ ബാലനെയാണ്   ആക്ഷേപിച്ചത് 

തിരുവല്ല : തിരുവല്ല സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറിക്ക് ജാതി അധിക്ഷേപം. ഓഫിസ് സെക്രട്ടറിയും ബാലസംഘം സംസ്‌ഥാന കമ്മിറ്റി അംഗവുമായ രമ്യ ബാലനെയാണ്   ആക്ഷേപിച്ചത്.  

മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡൻ്റ് ഹൈമ സി പിള്ളയ്ക്കെതിരെ പാർട്ടി സെക്രട്ടറി ബിനിൽകുമാറിന് പരാതി എഴുതി നൽകുകയും ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനെ ഫോണിൽ വിളിച്ച് പരാതി പറയുകയും ചെയ്തതായി രമ്യ പറയുന്നു. 

thiruvalla jathi

എന്നാൽ, പാർട്ടി ഘടകത്തിൽ അടക്കം പരാതി നൽകി എഴ് ദിവസമായിട്ടും നടപടിയില്ല. പട്ടികജാതി ക്ഷേമ സമിതിയും പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ നടക്കുന്ന ഏരിയ കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ച ആവും എന്നാണ് ലഭിക്കുന്ന വിവരം.

Tags