തിരുവല്ലയിൽ അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം; കാർ കത്തി നശിച്ചു
Apr 13, 2025, 11:59 IST


സാംസൺ മത്തായി എന്ന ആളുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിയത് എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവല്ല : തിരുവല്ലയിലെ കല്ലുങ്കലിൽ അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കത്തി. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന ആൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിൽൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
തിരുവല്ലയിൽ നിന്നും എത്തിയ ശമനസേന തീയണച്ചു. നിരണം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത് എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടം നടന്ന ഉടൻ ഇയാൾ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. കാറിനുള്ളിൽ നിന്നും രണ്ട് ബാഗുകൾ ലഭിച്ചിട്ടുണ്ട്. സാംസൺ മത്തായി എന്ന ആളുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിയത് എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
