പത്തനംതിട്ടയിൽ എസിയിൽ നിന്ന് തീപടർന്ന് അപകടം
പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയിൽ എസിയിൽ നിന്ന് തീപടർന്ന് അപകടം. ഇന്നലെയായിരുന്നു സംഭവം. കോഴഞ്ചേരി സ്വദേശിയായ വയോധികനായ മാത്യു തോമസിന്റെ വീട്ടിലെ എസിയിൽ നിന്നാണ് തീപടർന്നത്. മാത്യു മുറിയിലുണ്ടായിരുന്ന സമയത്താണ് അപകടം നടക്കുന്നത്. എസിയിൽ നിന്ന് പെട്ടെന്ന് ശബ്ദം വരുകയും തീപടർന്ന് പിടിക്കുകയുമായിരുന്നു.
ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക വിവരം. രാത്രി എട്ടരയോടെയാണ് സംഭവം. മാത്യു തോമസിനെ കൂടാതെ ഭാര്യയും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു. തുടർച്ചയായി എസി പ്രവർത്തിപ്പിച്ചതാണ് ഷോർട്ട് സർക്യൂട്ടിന് കാരണമെന്നാണ് സംശയം. അപകടം നടന്നപ്പോൾ മാത്യു വേഗം മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഏഴ് വർഷം പഴക്കമുള്ള എസിയാണ് കത്തിയത്. എസി രണ്ട് വർഷമായി സർവീസ് ചെയ്തിട്ടെന്ന് വീട്ടമ്മ പറഞ്ഞു. അപകടത്തിൽ മുറിക്കും, കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
.jpg)

