നിർമ്മലം ശബരിമല മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു
പത്തനംതിട്ട :ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിൽ 'നിർമ്മലം ശബരിമല മെഗാ ക്ലീനിംഗ് ഡ്രൈവ്' സംഘടിപ്പിച്ചു. പഞ്ചായത്തുതല ഉദ്ഘാടനം ളാഹ രാജാംപാറ ഫോറസ്റ്റ് സ്റ്റേഷൻ അങ്കണത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു നിർവഹിച്ചു.
ശബരിമലയിലേക്കുള്ള പ്രധാന തീർത്ഥാടന പാതയായ ചമ്പോൺ മുതൽ ളാഹ വരെയും കണമല മുതൽ പ്ലാപ്പള്ളി വരെയുള്ള പ്രദേശങ്ങൾ, റോഡിന്റെ ഇരുവശങ്ങൾ, പൊതുസ്ഥലങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, പൊതുയിടങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ശുചീകരണം.
വൈസ് പ്രസിഡന്റ് റ്റി ആർ രാജം, സ്ഥിരം സമിതി അംഗങ്ങളായ രജനി ബാലൻ, നീന സുരേഷ്, ജനപ്രതിനിധികളായ കെ ടി സജി, സജിത മനോജ്, പി. എസ് ഉത്തമൻ, ഐശ്വര്യ സന്തോഷ്, സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി സുമേഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി ജെ കൃഷ്ണകുമാർ, കുടുംബശ്രീ ചെയർപേഴ്സൺ ശശികല വേണു, രാജാംപാറ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി ഗ്രേഡ് ഓഫീസർ ബിജു തോമസ്, ഹരിത കർമ്മസേനാംഗങ്ങൾ, ശുചിത്വ മിഷൻ അംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
.jpg)

