മാലിന്യ സംസ്‌കരണത്തിൽ പന്തളത്തിന്റെ പ്രവർത്തനം ശ്രദ്ധേയം : മന്ത്രി വീണാ ജോർജ്

Pandalam's work in waste management is noteworthy: Minister Veena George
Pandalam's work in waste management is noteworthy: Minister Veena George

പത്തനംതിട്ട :മാലിന്യ സംസ്‌കരണത്തിൽ ലക്ഷ്യം കൈവരിച്ച ബ്ലോക്ക് പഞ്ചായത്താണ് പന്തളമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി പന്തളം ബ്ലോക്കിലെ ശുചിത്വ പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി.  സമ്പൂർണ മാലിന്യമുക്തമാക്കുന്നതിന് ബ്ലോക്കിൽ പലയിടത്തും സംവിധാനം ഒരുക്കി. സ്‌കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും ശുചിമുറി, സോക്ക് പിറ്റ് , കമ്പോസ്റ്റ് പിറ്റ് തുടങ്ങിയവ നിർമിച്ച്   കൃത്യമായ ശുചീകരണ പ്രവർത്തനമാണ് നടപ്പാക്കി. പദ്ധതി വിഹിതം 100 ശതമാനത്തിലധികം വിനിയോഗിച്ച  ബ്ലോക്കാണ് പന്തളം. കാമ്പയിന്റെ ഭാഗമായി ബ്ലോക്കിൽ നടന്ന ശുചിത്വ സംരംക്ഷണ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.

മികച്ച പ്രവർത്തനം കാഴ്ചവച്ച സ്ഥാപനങ്ങൾ, പഞ്ചായത്തുകൾ, വ്യക്തികൾ എന്നിവർക്കുള്ള അവാർഡുകൾ മന്ത്രി വിതരണം ചെയ്തു. പ്രഖ്യാപനത്തിന് മുന്നോടിയായി ഹരിതകർമസേനാംഗങ്ങൾ പങ്കെടുത്ത ശുചിത്വ സന്ദേശ റാലി നടന്നു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. എസ്. അനീഷ് മോൻ അധ്യക്ഷനായി. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജ. റ്റി. റ്റോജി , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, സ്ഥിരം സമിതി അധ്യക്ഷരായ  വി. എം. മധു,  പോൾ രാജൻ, ലാലി ജോൺ, രേഖാ അനിൽ, അംഗങ്ങളായ രജിത കുഞ്ഞുമോൻ, അനില എസ് നായർ, സന്തോഷ് കുമാർ,  ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ. സനൽകുമാർ എന്നിവർ പങ്കെടുത്തു.

Tags