ആരോഗ്യ മേഖലയിൽ സമാനതകളില്ലാത്ത വികസനം: മന്ത്രി വീണാ ജോർജ്
പത്തനംതിട്ട :കേരളത്തിന്റെ ആരോഗ്യം മേഖല സമാനതകളില്ലാത്ത വികസനത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അടൂർ ജനറൽ ആശുപത്രി ഡി ബ്ലോക്ക് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ ആർദ്രം മിഷനിലൂടെ അടിസ്ഥാന സൗകര്യമൊരുക്കി. സർക്കാർ ആശുപത്രികളിൽ സൗജന്യ ഡയാലിസിസ് നൽകുന്നു. മാതൃ മരണ നിരക്ക്, നവജാത ശിശുമരണ നിരക്ക് എന്നിവ കുറവുള്ള സംസ്ഥാനമാണ് കേരളം. ഒരു വർഷം 42.5 ലക്ഷം കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ ചികിത്സ സഹായം സർക്കാർ ഒരുക്കുന്നു.
tRootC1469263">ഗ്രാമപ്രദേശത്ത് ജനകീയ ആരോഗ്യ കേന്ദ്രം, നഗരപ്രദേശങ്ങളിൽ നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിച്ചു. 5417 സബ് സെന്ററുകൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി. അടൂർ മണ്ഡലത്തിലെ ആരോഗ്യ മേഖലയിൽ നിരവധി വികസനം സാധ്യമാക്കി. തുമ്പമൺ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി. ഏറത്ത്, കടമ്പനാട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി. നാലു ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു.പന്തളം തെക്കേക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് 1.43 കോടി രൂപ അനുവദിച്ചു. 55 ലക്ഷം രൂപ വിനിയോഗിച്ച് പള്ളിക്കൽ ജനകീയ ആരോഗ്യത്തിന്റെ നിർമാണം പൂർത്തീകരിച്ചു. അടൂർ ജനറൽ ആശുപത്രിക്ക് ദേശീയ അംഗീകാരങ്ങളായ എൻക്യുഎഎസ്, ലക്ഷ്യ, മുസ്‌കാൻ പുരസ്‌കാരങ്ങൾ ലഭിച്ചു. സംസ്ഥാനതലത്തിൽ ഈ മൂന്ന് പുരസ്‌കാരം നേടുന്ന ആദ്യ ജനറൽ ആശുപത്രിയാണ് അടൂർ.
അടൂർ ആശുപത്രിക്ക് 13 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. അമ്മയും കുഞ്ഞും ബ്ലോക്കും കൂടി നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ്. പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ കെട്ടിട നിർമാണം അവസാന ഘട്ടത്തിലാണ്. റാന്നി, കോന്നി, തിരുവല്ല എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളുടെ നിർമാണം പുരോഗമിക്കുന്നതായും മന്ത്രി ചൂണ്ടിാട്ടി.കിഫ്ബിയിലൂടെ വലിയ വികസനമാണ് മണ്ഡലത്തിൽ ഉണ്ടായതെന്ന് അധ്യക്ഷൻ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അടൂർ ഇരട്ടപ്പാലം, മുൻസിഫ് കോടതി സമുച്ചയം, ശ്രീമൂലം മാർക്കറ്റ് എന്നിവ കിഫ്ബി ഫണ്ടിലൂടെ പൂർത്തിയാക്കി. എട്ടു കോടി രൂപ ചെലവഴിച്ച് അടൂർ ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിന് പുതിയ കെട്ടിടം നിർമിച്ചു. കൊടുമൺ സ്റ്റേഡിയം പൂർത്തിയാക്കി. അടൂർ നഗരസഭയുടെ പരിധിയിൽ ശ്മശാനത്തിന്റെ നിർമാണം പുരോഗമിക്കുന്നു. പറക്കോട് അനന്തപുരം മാർക്കറ്റിന് കിഫ്ബിയിലൂടെ 14 കോടി രൂപ അനുവദിച്ചു. ആധുനിക രീതിയിലാണ് അടൂർ ജനറൽ ഹോസ്പിറ്റൽ ഡയഗ്നോസ്റ്റിക് സെന്റർ നിർമിച്ചത്. മികച്ച രീതിയിലുള്ള വികസനം ആശുപത്രിയിൽ നടക്കുന്നുവെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.
കിഫ്ബിയിലൂടെ 14.64 കോടി രൂപ ചെലവഴിച്ച് നാല് നിലകളിലാണ് പുതിയ കെട്ടിടം നിർമിച്ചത്. എക്സ്-റേ, ഒ.പി.ജി, ലബോറട്ടറി, ദന്ത വിഭാഗം, അഡോളസെന്റ് ക്ലിനിക്, ബ്ലഡ് ബാങ്ക്, എം.ആർ.എൽ, ഓഡിയോമെട്രി റൂം തുടങ്ങിയവ കെട്ടിടത്തിലുണ്ട്.
അടൂർ നഗരസഭ ചെയർപേഴ്സൺ റീന ശാമുവേൽ, വൈസ് ചെയർപേഴ്സൺ ഡി ശശികുമാർ, സ്ഥിരം സമിതി അധ്യക്ഷരായ ജ്യോതി സുരേന്ദ്രൻ, അനിതകുമാരി, ജെൻസി കടവുങ്കൽ, ആബിദ് ഷെഹിം, എം മുംതാസ്, ഷൈനി ബോബി, ഷിബു ചിറക്കരോട്ട്, സിഡിഎസ് ചെയർപേഴ്സൺ സിന്ധു തുളസീധര കുറുപ്പ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതാകുമാരി, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ് ശ്രീകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. രചന ചിദംബരം, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ഡി സജി, അഡ്വ. മനോജ്, അഡ്വ. ബിജു വർഗീസ്, ലിജോ ജോൺ, വർഗീസ് പേരയിൽ,സാംസൺ ഡാനിയേൽ, രാജൻ സുലൈമാൻ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)


