ആരോഗ്യ മേഖലയിൽ സമാനതകളില്ലാത്ത വികസനം: മന്ത്രി വീണാ ജോർജ്

ആരോഗ്യ മേഖലയിൽ സമാനതകളില്ലാത്ത വികസനം: മന്ത്രി വീണാ ജോർജ്
veena
veena

പത്തനംതിട്ട : സമാനതകളില്ലാത്ത വികസനമാണ് ആരോഗ്യ രംഗത്ത് നടക്കുന്നതെന്ന് മന്ത്രി വീണാ ജോർജ്. ചുറ്റും കണ്ണോടിച്ചാൽ വികസനകാഴ്ച ലഭിക്കും. ജില്ലയിലെ ജറനൽ, താലൂക്ക്, ആരോഗ്യ കേന്ദ്രങ്ങൾ ഉന്നത നിലവാരത്തിലെത്തി. ഏറ്റവും കൂടുതൽ വികസനം നടന്ന കാലഘട്ടമാണ്. ഇലന്തൂർ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ ഒ പി ബ്ലോക്ക് നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു ആരോഗ്യവകുപ്പ് മന്ത്രി.
2.88 കോടി രൂപ ചെലവഴിച്ചാണ് പുതിയ ഒ പി ബ്ലോക്ക് നിർമിക്കുന്നത്. 2022-23 വർത്തെ ആരോഗ്യകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപയും സംസ്ഥാന ആരോഗ്യവകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 88 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പുതിയ കാലഘട്ടത്തിന് അനുസരിച്ചാകും ഒ പി ബ്ലോക്ക് നിർമിക്കുക. എല്ലാ സൗകര്യവും ഒരുക്കും. ഇലന്തൂരിനുള്ള സമ്മാനമാണ് പുതിയ കെട്ടിടമെന്ന് മന്ത്രി പറഞ്ഞു.

tRootC1469263">

നാടാകെ വികസന വഴിയിലാണ്. ആശുപത്രി, പാലം, റോഡ്, സ്‌കൂളുകൾ തുടങ്ങിയവ നിർമിച്ചു. ഓരോ കുടുംബത്തിനും തൊഴിൽ ഉറപ്പാക്കുന്ന പദ്ധതി പുരോഗമിക്കുന്നു. വികസനത്തിൽ ഏറെ മുന്നിലാണ് ജില്ല. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 46 കോടി രൂപയുടെ വികസനം നടക്കുന്നു. കാത് ലാബിനായി കിഫ്ബിയിൽ നിന്നും ഒമ്പത് കോടി രൂപ അനുവദിച്ചു. രണ്ട് ബ്ലോക്കിന്റെ നിർമാണം ദ്രൂതഗതിയിലാണ്. കോഴഞ്ചേരി ആശുപത്രിയിൽ 30 കോടി രൂപയുടെ വികസനമാണ്. ലഭ്യമായ മുറയ്ക്ക് ആരോഗ്യ കേന്ദ്രങ്ങളിൽ പുതിയ കെട്ടിടം നിർമിക്കുന്നു. ജില്ലയിൽ മെഡിക്കൽ കോളജ്, നഴ്സിംഗ് കോളജ് എന്നിവ വന്നു. റാന്നി, തിരുവല്ല, അടൂർ, മല്ലപ്പള്ളി, എഴുമറ്റൂർ ആശുപത്രികളും വികസന ഘട്ടത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി.

ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി അധ്യക്ഷയായി. ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ മനോജ്, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സാലി ലാലു പുന്നക്കാട്, ആതിര ജയൻ, സാം പി തോമസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതകുമാരി, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ് സേതുലക്ഷ്മി, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ എസ് ശ്രീകുമാർ, ആർദ്രം ജില്ലാ നോഡൽ ഓഫീസർ അംജിത്ത് രാജീവൻ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ എസ് അനിൽ കുമാർ, മെഡിക്കൽ ഓഫീസർ റ്റി എം ബിന്ദു എന്നിവർ പങ്കെടുത്തു.

Tags