താലൂക് ആശുപത്രി മുതൽ മെഡിക്കൽ കോളജ് വരെ വികസനം: മന്ത്രി വീണാ ജോർജ്
പത്തനംതിട്ട : താലൂക് ആശുപത്രി മുതൽ മെഡിക്കൽ കോളജ് വരെ ആരോഗ്യ മേഖലയിൽ വികസനം ദൃശ്യമാണെന്ന് മന്ത്രി വീണാ ജോർജ്. മൈലപ്ര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ പി കെട്ടിടം ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു ആരോഗ്യവകുപ്പ് മന്ത്രി.സംസ്ഥാനത്ത് ഒട്ടാകെ ആരോഗ്യ മേഖലയിലുണ്ടായ മാറ്റത്തിന്റെ ഉദാഹരണമാണ് മൈലപ്ര കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടം. ജന്മനാട്ടിലെ ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം സാധ്യമായതിൽ അഭിമാനമുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.
tRootC1469263">മൈലപ്രയുടെ മുഖം മാറിയതായി അധ്യക്ഷൻ കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു . കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ പഞ്ചായത്തിൽ വലിയ മാറ്റം വന്നു. മണ്ണാറകുളഞ്ഞി ഷോപ്പിംഗ് കോംപ്ലക്സിൽ ഹോമിയോ, ആയുർവേദ, വെറ്ററിനറി ആശുപത്രികൾക്ക് സ്വന്തമായി ഇടം ഒരുക്കുമെന്നുംഎംഎൽഎ പറഞ്ഞു. ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതാകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ കേരളം പദ്ധതിയിൽ ഉൾപെടുത്തി 1.43 കോടി രൂപ വിനിയോഗിച്ചാണ് നിർമാണം. കേരള സംസ്ഥാന കൺസ്ട്രക്ഷൻ കോർപ്പറേഷനായിരുന്നു നിർമാണ ചുമതല. 4456 ചതുരശ്ര അടിയിൽ നിർമിച്ച പുതിയ കെട്ടിടത്തിൽ കാത്തിരിപ്പ് കേന്ദ്രം, നിരീക്ഷണ മുറി, ഒ പി രജിസ്ട്രേഷൻ, പ്രീ ചെക്ക്, രണ്ട് ഒ പി മുറികൾ, ഇഞ്ചക്ഷൻ മുറി, ഡ്രെസ്സിംഗ് റൂം, നേഴ്സിംഗ് സ്റ്റേഷൻ, ഫാർമസി വെയിറ്റിങ് ഏരിയ, ഫാർമസി ആന്റ് ഫാർമസി സ്റ്റോർ, ലാബ്, സാമ്പിൾ കളക്ഷൻ റൂം എന്നീ സൗകര്യങ്ങളുണ്ട് .
മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിൽസൺ തുണ്ടിയത്ത്, വൈസ് പ്രസിഡന്റ് ശോശാമ്മ ജോൺസൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് സുനിൽ കുമാർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബിജു സാമുവേൽ, പി കെ ഗോപി, ലില്ലികുട്ടി ജോൺ, പഞ്ചായത്തംഗങ്ങളായ സി ആർ രഞ്ചു, പി എം മനു, തോമസ് പി ജോൺ, ശോശാമ്മ തോമസ്, സിബി ജേക്കബ് തോമസ്, സി ദിവ്യ, രമാദേവി,. പുഷ്പലത രാധാകൃഷ്ണൻ, ജോൺ എം സാമുവേൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സാജു മണിദാസ്, ലിബു മാത്യു, പ്രദീപ് മോഹൻ, എൻഎച്എം ജില്ല പ്രോഗ്രാം മാനേജർ ഡോ. എസ് ശ്രീകുമാർ, മൈലപ്ര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. അമല സൂസൻ സഖറിയ എന്നിവർ പങ്കെടുത്തു.
.jpg)


