സ്ത്രീ സ്വാശ്രയത്വം ശക്തിപ്പെടുത്തുവാൻ കുടുംബശ്രീക്ക് കഴിയണം : ഡെപ്യൂട്ടി സ്പീക്കർ

Kudumbashree should be able to strengthen women's self-reliance: Deputy Speaker
Kudumbashree should be able to strengthen women's self-reliance: Deputy Speaker

പത്തനംതിട്ട : സ്ത്രീ സ്വാശ്രയത്വം ശക്തിപ്പെടുത്തുവാൻ കുട്ടംബശ്രീയ്ക്ക് കഴിയണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനും പട്ടികജാതി വികസന കോർപ്പറേഷനും നൽകിയ മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതി കടമ്പനാട് ഗ്രാമപഞ്ചായത്തിൽ ഡെപ്യൂട്ടി സ്പീക്കർ ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ ഗ്രൂപ്പുകൾക്ക് 10 ലക്ഷം രൂപയും ജെ.എൽ.ജെ ഗ്രൂപ്പുകൾക്ക് നാലു ലക്ഷം രൂപയും പട്ടിക വിഭാഗങ്ങൾക്ക് വ്യക്തിഗത ആനുകൂല്യമായി ഒരു ലക്ഷം രൂപയുമാണ് നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിമലാ മധു, പ്രശാന്ത്, പ്രവീണ, അഖിൽ രാജ്, മായ, കുടുംബശ്രീ അധ്യക്ഷ ഫൗസിയാ അബു എന്നിവർ  പങ്കെടുത്തു.

Tags