തിരുവല്ലയിൽ വൈദ്യുതി ബന്ധം നിഷേധിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരനെ വളർത്തുനായയെ അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി

Complaint filed against KSEB employee who went to deny electricity connection in Thiruvalla, allegedly bitten by pet dog

തിരുവല്ല : വൈദ്യുതി ബന്ധം നിഷേധിക്കാൻ എത്തിയ കെഎസ്ഇബി ജീവനക്കാരനെ വളർത്തുനായയെ  അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി. കെഎസ്ഇബി കല്ലിശ്ശേരി സെക്ഷൻ പരിധിയിലെ ലൈൻമാനായ ആലപ്പുഴ മുഹമ്മ രജതം വീട്ടിൽ ആർ രഞ്ജിത്തിന് ആണ് കടിയേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കുറ്റൂർ എട്ടാം വാർഡിൽ കുറ്റൂർ എട്ടാം വാർഡിൽ മുള്ളിപ്പാറ തെക്കേതിൽ വീട്ടിൽ എം കെ സുകുമാരന്റെ വീട്ടിലെ വൈദ്യുത കണക്ഷൻ വിച്ഛേദിക്കാൻ എത്തിയപ്പോഴാണ് രഞ്ജിത്തിന് നായയുടെ കടിയേറ്റത്. 

tRootC1469263">

സുകുമാരന്റെ മകൻ ശ്രീക്കുട്ടനും കുടുംബവും ആണ് വീട്ടിൽ താമസം. ഇക്കഴിഞ്ഞ പതിനേഴാം തീയതി ആയിരുന്നു വൈദ്യുതബിൽ അടക്കേണ്ട അവസാന ദിവസം. ഇതിൻറെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി രഞ്ജിത്ത് ശ്രീക്കുട്ടനെ ഫോണിൽ വിളിച്ചിരുന്നു. ഇന്ന് രാവിലെ 11 മണി വരെയും ബിൽ തുക അടയ്ക്കാതെ വന്നതോടെ വീണ്ടും ഫോണിൽ ബന്ധപ്പെട്ടു. അപ്പോൾ തുക അടയ്ക്കാൻ കഴിയില്ലെന്നും വൈദ്യുത ബന്ധം വിച്ഛേദിച്ചു കൊള്ളാനും രഞ്ജിത്ത് പറഞ്ഞു. 

ഇതിൻറെ അടിസ്ഥാനത്തിൽ രഞ്ജിത്തും സഹപ്രവർത്തകനായ ജയലാലും വീട്ടിൽ എത്തിയപ്പോഴായിരുന്നു വളർത്തു നായയെ തുറന്നുവിട്ടത്. നായ വരുന്നത് കണ്ട് മീറ്റർ പരിശോധിക്കുകയായിരുന്ന രഞ്ജിത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നായ ചാടിവീണ് ഇടതുകാലിൽ കടിച്ചു. തുടർന്ന് രഞ്ജിത്ത് മറിഞ്ഞുവീണു. ഇതോടെയാണ് നായ പിന്തിരിഞ്ഞത്. ഇടത് കാൽമുട്ടിന് താഴെ കടിയേറ്റ രഞ്ജിത്ത് ആശുപത്രിയിൽ ചികിത്സ തേടി. സംഭവം സംബന്ധിച്ച് അസിസ്റ്റൻറ് എൻജിനീയർ സന്തോഷ് സുകുമാരൻ തിരുവല്ല പോലീസിൽ പരാതി നൽകി. പരാതിയിൽ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് തിരുവല്ല എസ് എച്ച് ഒ പറഞ്ഞു.

Tags