രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി കോട്ടയം ജില്ലാ കളക്ടർ ചർച്ച നടത്തി

COLLECTORS

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ ചർച്ച നടത്തി. തെരഞ്ഞെടുപ്പ് വിജയകരമായും സമാധാനപരമായും നടത്താൻ എല്ലാ രാഷ്ട്രീയപാർട്ടികളും സഹകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണം. പ്രചാരണച്ചെലവ് നിശ്ചിത പരിധിക്കുള്ളിലാണെന്ന് ഉറപ്പുവരുത്താനും ഹരിത ചട്ടങ്ങൾ പാലിക്കാനും എല്ലാവരും തയ്യാറാകണം. ക്രമസമാധാനം ഉറപ്പുവരുത്താനും സഹകരണമുണ്ടാകണം.

tRootC1469263">

 ഭാഗത്തുനിന്ന് ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണം. സിവിജിൽ ആപ്പ് വഴി ലഭിക്കുന്ന പരാതികളിൽ ഒരു മണിക്കൂറിനുള്ളിൽത്തന്നെ പരിഹാരം കാണുമെന്ന് കളക്ടർ പറഞ്ഞു.

അക്രമരഹിതമായ തെരഞ്ഞടുപ്പ് ഉറപ്പുവരുത്താൻ എല്ലാ പാർട്ടികളും ശ്രദ്ധിക്കണമെന്ന് യോഗത്തിൽ സംസാരിച്ച ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് നിർദേശിച്ചു. പൊതുയോഗങ്ങളിലും പ്രകടനങ്ങളിലും ആവേശം അതിരുവിടാതെ നിയന്ത്രിക്കാൻ നേതൃത്വം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 
തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ സുനിത ജേക്കബ്, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.കെ. പ്രഭാകരൻ,അഡ്വ. വി.ഇആർ.ബി. നായർ,എസ്. രാജീവ്,അരുൺ മൂലേടം,അഡ്വ. ബിനു ബോസ്,സിന്ധു രാഗേഷ്,രാജു ആലപ്പാട്ട്, അഡ്വ. സന്തോഷ് കണ്ടംചിറ എന്നിവർ പങ്കെടുത്തു.

Tags