റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കേരളോത്സവം സംഘടിപ്പിച്ചു

'Keralolsavam' was organized under the auspices of the Ranni Perunad Grama Panchayat.

പത്തനംതിട്ട : റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളോത്സവം റാന്നി പെരുനാട് ഹൈസ്‌കൂളില്‍   ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റ്റി ആര്‍ രാജം അധ്യക്ഷയായി.

വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ രജനി ബിജു, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ പി കെ അനില്‍കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ നീന സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാധാ പ്രസന്നന്‍, ജനപ്രതിനിധികളായ കെ ടി സജി, സജിതാ മനോജ്, ഐശ്വര്യാ സന്തോഷ്, രതീഷ് മോന്‍, ഡെയ്സി ,അനിത പി ജോസ്, വി റ്റി രജനിമോള്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍, റവ. ഫാ. മത്തായി, സെക്രട്ടറി വി സുമേഷ് കുമാര്‍, സി സുരേഷ്, പഞ്ചായത്ത് ജീവനക്കാര്‍, സംഘാടക സമിതി അംഗങ്ങള്‍, കായിക-കലാ പ്രേമികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags