അടുത്തടുത്ത വാർഡുകളിൽ കന്നിയങ്കത്തിനിറങ്ങി ഭാര്യയും ഭർത്താവും

Husband and wife in neighboring wards
Husband and wife in neighboring wards

ഏനാത്ത്: ഏഴംകുളം ഗ്രാമപ്പഞ്ചായത്തിൽ തിരഞ്ഞെടുപ്പിന് മത്സരിക്കാൻ ഇക്കുറി ദമ്പതിമാരുമുണ്ട്. ഏനാത്ത് കടിക തുഷാരയിൽ കെ.രാമകൃഷ്ണൻ ഉണ്ണിത്താനും ഭാര്യ എം.ഉഷാകുമാരിയുമാണ് നാട്ടങ്കത്തിന് ഇറങ്ങിയിരിക്കുന്നത്. 

ബിജെപി സ്ഥാനാർഥികളായാണ് ഇരുവരും അടുത്തടുത്ത വാർഡുകളിൽ മത്സരിക്കുന്നത്. ഏഴംകുളം പഞ്ചായത്തിലെ ഒൻപതാം വാർഡ് കിഴക്കുപുറത്താണ് രാമകൃഷ്ണൻ ഉണ്ണിത്താൻ മത്സരിക്കുന്നത്. 15-ാം വാർഡായ കടികയിലാണ് ഉഷാകുമാരി ജനവിധി തേടുന്നത്. സാങ്കേതികപരമായി ഒൻപതും 15-ഉം ആണെങ്കിൽ തൊട്ടടുത്ത വാർഡുകളാണ്. 

tRootC1469263">

പഴയ കടിക വാർഡ് വിഭജിച്ചാണ് കിഴക്കുപുറം വാർഡ് രൂപവത്കരിച്ചത്. പതിനഞ്ചാം വാർഡിലാണ് ഇവരുടെ വീട്. രണ്ടുപേരുടെയും കന്നിയങ്കമാണിത്. ഇരുവരും സർക്കാർ സർവീസിൽ നിന്നും വിരമിച്ചവരാണ്. 

ബിഎസ്എഫ് വിമുക്ത ഭടനാണ് രാമകൃഷ്ണൻ. ജോലിയിൽ നിന്നും വിരമിച്ച ശേഷം നാട്ടിൽ പൊതുപ്രവർത്തനത്തിൽ സജീവമാണ്. ഉഷാകുമാരി സർവ്വേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പിൽ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്മാൻ പോസ്റ്റിൽ നിന്നാണ് വിരമിച്ചത്. രാമകൃഷ്ണന്റെ സ്ഥാനാർഥിത്വം ആദ്യ ചർച്ചകൾ തന്നെ തീരുമാനമായിരുന്നു. കഴിഞ്ഞദിവസമാണ് ഉഷാകുമാരി മത്സരിക്കുന്ന കാര്യം പാർട്ടിയിൽ തീരുമാനമായത്.