വിദ്യാർത്ഥികളിൽ മൂല്യബോധവും സത്യസന്ധതയും വളർത്താൻ ഹോണസ്റ്റി ഷോപ്പ് ആരംഭിച്ചു
പത്തനംതിട്ട : പത്തനംതിട്ട ജില്ലാ വനിത ശിശു വികസന ഓഫീസ്, ഡിസ്ട്രിക്ട് സങ്കൽപ് : ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമൺ എന്നിവയുടെ ആഭിമുഖ്യത്തിൽ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയിലെ 'സ്വത്ത' പ്രോജക്ടിൽ ഉൾപ്പെടുത്തി കിസുമം ജി.എച്ച്.എസ്.എസ് സ്കൂളിൽ 'ഹോണസ്റ്റി ഷോപ്പ്' ആരംഭിച്ചു. കുട്ടികളിൽ ചെറുപ്പത്തിലേ തന്നെ ഉത്തരവാദിത്തം, കൃത്യത, സത്യസന്ധത എന്നിവ ശീലമാക്കുക എന്നതാണ് വനിത ശിശു വികസന വകുപ്പ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്കൂൾ കുട്ടികൾക്ക് ആവശ്യമായ പേന, പെൻസിൽ, നോട്ട്ബുക്കുകൾ മറ്റ് അവശ്യ സാധനങ്ങൾ എന്നിവ ന്യായവിലയിൽ ഇവിടെ ലഭിക്കും.
സ്കൂൾ പ്രിൻസിപ്പൽ ജിമ്മി ജോർജ്, മുൻ പ്രിൻസിപ്പൽ വിജേഷ് വി നായർ, സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ-ചാർജ് കെ. പി അമ്പിളി, സീനിയർ അധ്യാപകൻ ലിയോ ജോസ്, ജില്ലാ വനിതാ - ശിശുവികസന ഓഫീസിൽ നിന്നും മിഷൻ ശക്തി ജില്ലാ കോർഡിനേറ്റർ എസ് ശുഭശ്രീ, ജെൻഡർ സ്പെഷ്യലിസ്റ്റുമാരായ എ. എം അനുഷ, സ്നേഹ വാസു രഘു, ജില്ലാ സി. ഡബ്ല്യു .എഫ് ലക്ഷ്മി പ്രകാശ്, സൈക്കോ സോഷ്യൽ കൗൺസിലർ കെ. എസ്. സുകന്യ, സ്കൂൾ കൗൺസിലർ സാജിത പി നസീം എന്നിവർ പങ്കെടുത്തു.
.jpg)

