ചെന്നീർക്കര സർക്കാർ ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ നിയമനം
പത്തനംതിട്ട :ചെന്നീർക്കര സർക്കാർ ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ (ആർക്കിടെക്ച്ചറൽ ഡ്രാഫ്റ്റ്സ്മാൻ) തസ്തികയിലെ ഒരു ഒഴിവിൽ ഓപ്പൺ വിഭാഗത്തിൽ നിന്ന് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. യോഗ്യത: ആർക്കിടെക്ച്ചറൽ ഡ്രാഫ്റ്റ്സ്മാൻ ട്രേഡിൽ എൻ.ടി.സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ആർക്കിടെക്ച്ചറൽ ഡ്രാഫ്റ്റ്സ്മാൻ ട്രേഡിൽ എൻ.എ.സി യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ആർക്കിടെക്ച്ചറൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ ബി ആർക്ക് ആർക്കിടെക്ച്ചർ/ ബി.ടെക് സിവിൽ എഞ്ചിനീയറിംഗ് ബിരുദം.
ബന്ധപ്പെട്ട ട്രേഡിൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റുളള ഉദ്യോഗാർഥികൾക്ക് മുൻഗണന. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ പി.എസ്.സിയിൽ സമർപ്പിക്കുന്ന മാതൃകയിലുള്ളതായിരിക്കണം. അഭിമുഖത്തിന് ഹാജരാക്കുന്ന യോഗ്യത സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരും ജനന തീയതിയും ആധാർ കാർഡിലെ പോലെയാണെന്ന് ഉദ്യോഗാർഥി ഉറപ്പാക്കണം. അസൽ സർട്ടിഫിക്കറ്റുകളും ജാതി സർട്ടിഫിക്കറ്റും ആധാർ കാർഡും പകർപ്പുകളുമായി ഒക്ടോബർ 28 രാവിലെ 10 ന് ഐ.ടി.ഐയിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0468 2258710.
.jpg)


