തിരുവല്ല പുഷ്പഗിരി മെഡിസിറ്റി ദന്തൽ കോളേജിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ...?

Food poisoning for students at Thiruvalla Pushpagiri Medical City Dental College...
Food poisoning for students at Thiruvalla Pushpagiri Medical City Dental College...

തിരുവല്ല : തിരുവല്ല പുഷ്പഗിരി മെഡിസിറ്റി ദന്തൽ കോളേജിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ എന്ന് സംശയം. കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന 25 വിദ്യാർത്ഥികൾ ഛർദ്ദി ബാധിച്ച് ചികിത്സ തേടി. ബുധനാഴ്ച 15 പേരും , വ്യാഴാഴ്ച 10 പേരുമാണ് കലശലായ ഛർദ്ദിയെ തുടർന്ന് പുഷ്പഗിരി ആശുപത്രിയിൽ ചികിത്സ തേടിയത്.

tRootC1469263">

സംഭവത്തെ തുടർന്ന് ജില്ല മെഡിക്കൽ ഓഫീസിൽ നിന്നും എത്തിയ സംഘം കോളേജിലെയും ഹോസ്റ്റലിലെയും ജലത്തിൻ്റെ സാമ്പിളും ഹോസ്റ്റലിൽ നിന്നുള്ള ആഹാര സാമ്പിളുകളും ശേഖരിച്ചു. അതേ സമയം കുട്ടികളിൽ പലരും ഹോസ്റ്റലിന് പുറത്തു നിന്നുള്ള ഭക്ഷ്യ വസ്തുക്കൾ ഉപയോഗിക്കാറുള്ളതായും അത് മുഖേനയാണോ ചർദ്ദി അനുഭവപ്പെട്ടതെന്ന് സംശയിക്കുന്നതായും ആശുപത്രി വൃത്തങ്ങൾ പ്രതികരിച്ചു.

Tags