ഡേറ്റ എൻട്രി ഓപ്പറേറ്റർ നിയമനം
പത്തനംതിട്ട : നാഷണൽ ആയുഷ് മിഷൻ ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത: ബിരുദം, സർക്കാർ അംഗീകൃത ഡി.സി.എ/പി.ജി.ഡി.സി.എ. ഉയർന്ന പ്രായപരിധി: 2026 സെപ്റ്റംബർ ഒന്നിന് 40 വയസ് തികയാൻ പാടില്ല. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ (ഇ-മെയിൽ പാടില്ല) സമർപ്പിക്കണം.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ എട്ട്. അഭിമുഖം ഒക്ടോബർ 13 രാവിലെ 10.30 മുതൽ ആയുഷ് മിഷൻ ജില്ല പ്രോഗ്രാം മാനേജരുടെ കാര്യാലയത്തിൽ നടത്തും. വിലാസം: ജില്ല പ്രോഗ്രാം മാനേജരുടെ കാര്യാലയം, നാഷണൽ ആയുഷ് മിഷൻ, രണ്ടാം നില, ഒരികൊമ്പിൽ ബിൽഡിംഗ്, മേലെവെട്ടിപ്പുറം, പത്തനംതിട്ട. വെബ്‌സൈറ്റ്: www.nam.kerala.gov.in. ഫോൺ: 0468 2995008.
.jpg)

