തിരുവല്ലയിൽ മദ്യപിച്ചെത്തിയ ഗുണ്ടാസംഘം വീടുകയറി നടത്തിയ ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക്

An elderly person was injured in an attack carried out by a gang that broke into a house after drinking in Thiruvalla
An elderly person was injured in an attack carried out by a gang that broke into a house after drinking in Thiruvalla

തിരുവല്ല : തിരുവല്ലയിലെ പൊടിയാടിയിൽ മദ്യപിച്ചെത്തിയ ഗുണ്ടാസംഘം വീടുകയറി നടത്തിയ ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക്. പൊടിയാടി രുക്മിണി ഭവനത്തിൽ രുഗ്മിണിയമ്മ 72 നാണ് പരിക്കേറ്റത്. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. പൊടിയാടി കരയേഴത്ത് മാലിയിൽ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. വാഹനത്തിൽ എത്തിയ ഗോപകുമാറും സംഘവും വീടിൻറെ മുൻവശത്തെ വാതിൽ ചവിട്ടി തുറന്ന് അകത്തു കയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഗൃഹോപകരണങ്ങൾ അടക്കമുള്ള സംഘം തകർത്തു. 

tRootC1469263">

ആക്രമണത്തിൽ പരിക്കേറ്റ രുക്മിണി അമ്മയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുക്കൾ നൽകിയ പരാതിയിൽ സംഭവത്തിൽ പുളിക്കീഴ് പോലീസ് കേസെടുത്തു. ഗോപകുമാറിന്റെ 20 കാരനായ മകനെ രുഗ്മിണിയമ്മയുടെ മകൻ രാജീവും സംഘവും ചേർന്ന് ആറുമാസം മുമ്പ് മർദ്ദിച്ചിരുന്നു. 

വിദേശത്ത് ജോലിയിലായിരുന്ന ഗോപകുമാർ കഴിഞ്ഞ ദിവസമാണ് നാട്ടിൽ എത്തിയത്. ഇതിനു പിന്നാലെ മകനെ മർദ്ദിച്ചതിന്റെ കാരണം അന്വേഷിച്ച് ഗോപകുമാറും സംഘവും രുക്മണിയമ്മയുടെ വീട്ടിൽ എത്തിയപ്പോൾ ഉണ്ടായ വാക്കേറ്റം ആണ് സംഘർഷത്തിൽ കലാശിച്ചത്. 

ഇതിന് പിന്നാലെ രുക്മണി അമ്മയുടെ മകൻ രാജീവിന്റെ സുഹൃത്തുക്കൾ അടങ്ങുന്ന സംഘം ഗോപകുമാറിന്റെ വീട്ടിൽ എത്തി ആക്രമണം നടത്തുകയായിരുന്നു. ഈ സമയം ഗോപകുമാറിന്റെ മകൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഈ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.