അടൂര്‍ ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം

job


പത്തനംതിട്ട :അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ അഭിമുഖത്തിന് ഹാജരാകണം. ലിഫ്റ്റ് ഓപ്പറേറ്റര്‍, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ നവംബര്‍ 17നും ക്ലീനിങ് ജീവനക്കാരുടെ തസ്തികയില്‍ നവംബര്‍ 18നുമാണ് അഭിമുഖം.

 രജിസ്‌ട്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ.  ലിഫ്റ്റ് ഓപ്പറേറ്റര്‍ യോഗ്യത: പത്താംക്ലാസ് ജയം, ലിഫ്റ്റ് ഓപ്പറേറ്റര്‍ തസ്തികയില്‍ ആറ് മാസത്തെ പ്രവൃത്തി പരിചയം, പ്രായപരിധി 55 (2026 ജനുവരി ഒന്നിന്). ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ യോഗ്യത: പ്ലസ് ടു, സര്‍ക്കാര്‍ അംഗീകൃത ഡി.സി.എ, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം (മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് ടെസ്റ്റ് നടത്തും), പ്രായപരിധി 50 (2026 ജനുവരി ഒന്നിന്). ക്ലീനിങ് ജീവനക്കാര്‍ യോഗ്യത: ഏഴാം ക്ലാസ്, സ്ഥാപനങ്ങളില്‍ ക്ലീനിങ് ജോലിയിലുള്ള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, പ്രായപരിധി 50 (2026 ജനുവരി ഒന്നിന്). ഫോണ്‍: 04734 223236.

Tags