തിരുവല്ല - കായംകുളം സംസ്ഥാന പാതയിൽ ബുള്ളറ്റും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്
Feb 22, 2025, 20:09 IST


തിരുവല്ല : തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ പൊടിയാടിയിൽ ബുള്ളറ്റും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. അമ്പലപ്പുഴ പുറക്കാട് പുത്തൻ വീട്ടിൽ ശ്യാംകുമാർ (32 ) നാണ് പരിക്കേറ്റത്. പുളിക്കീഴ് പാലത്തിൻ്റെ അപ്പ്രോച്ച് റോഡിൽ ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടം.
പൊടിയാടി ഭാഗത്തു നിന്നും വന്ന ബുള്ളറ്റ് മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെ പുളിക്കീഴ് ഭാഗത്തു നിന്നും വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ നിലയിൽ പരുമരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശ്യാം അപകടനില തരണം ചെയ്തിട്ടില്ല. അപകടത്തെ തുടർന്ന് അരമണിക്കൂറോളം നേരിട്ട ഗതാഗത തടസം പുളിക്കീഴ് പോലീസ് എത്തിയാണ് പരിഹരിച്ചത്.
