തിരുവല്ലയിൽ കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ നാലു വയസ്സുകാരൻ മരിച്ചു

A four-year-old boy who was critically injured in an accident when a car crashed into a wall in Tiruvalla has died
A four-year-old boy who was critically injured in an accident when a car crashed into a wall in Tiruvalla has died

തിരുവല്ല : കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരൻ മരിച്ചു. കടപ്ര പതിനൊന്നാം വാർഡിൽ അറുതനംകേരിൽ വീട്ടിൽ റോണി മാത്യു - റിബി അന്ന ജോൺ ദമ്പതികളുടെ മകൻ റെസിൻ മാത്യു ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെ കടപ്ര മണിപ്പുഴ പടിയിൽ ആയിരുന്നു അപകടം. പിതാവ് റോണി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു.

tRootC1469263">

നെഞ്ചിലേറ്റ ഗുരുതര പരിക്കിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച റാഫേൽ വെള്ളിയാഴ്ച പുലർച്ചെ ആറുമണിയോടെ മരിച്ചു. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പം തായ്‌ലൻഡിലെ വിനോദ യാത്രയ്ക്ക് ശേഷം കൊച്ചിയിൽ നിന്നും കാറിൽ വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു അപകടം.

കടപ്ര സ്റ്റെല്ലാ മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയാണ്. മറ്റാരുടെയും പരിക്ക് ഗുരുതരമല്ല. മൃതദേഹം പരുമലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. സഹോദരങ്ങൾ : റോഹൻ, റയാൻ.

Tags