വേള്‍ഡ് റെക്കോര്‍ഡ്‌സ് ഓഫ് ഇന്ത്യയില്‍ ഇടം നേടി കണ്ണൂർ മുണ്ടയാട്ടെ ആറാം ക്ലാസുകാരനും

കണ്ണൂര്‍:കണ്ണൂരിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥി വേള്‍ഡ് റെക്കോര്‍ ഡ്‌സ് ഓഫ് ഇന്ത്യയില്‍ ഇടം നേടി മുണ്ടയാട് താര്‍ റോഡ് ''ഗോളിലെ ഹൃത്തിക് ദീലീഷെന്ന പതിനൊന്നുകാരന്‍ വേള്‍ഡ് റെക്കോര്‍ഡ്‌സ് ഓഫ് ഇന്ത്യയില്‍ ഇടം നേടിയതായി പിതാവ് കെ ദിലീഷ് പ്രസ് ക്ലബില്‍ അറിയിച്ചു.രണ്ട് മിനിട്ട് 30 സെക്കന്റില്‍ പന്ത് നിലത്ത് വീഴാതെ 249 തവണ കാലുകള്‍ കൊണ്ട് ജഗിള്‍ ചെയ്ത റെക്കോര്‍ഡാണ് ഹൃത്തിക് ദിലീഷിനെ തേടിയെത്തിയിരിക്കുന്നത്.
ഒക്ടോബര്‍ 8 ന് തളിപ്പറമ്പ് തിരുവെട്ടൂര്‍ കാരക്കുണ്ടിലെ എയറോസിസ് കോളേജ് ഓഫ് ഏവിയേഷന്‍ ആന്റ് മാനേമെന്റ് മൈതാനത്താണ്. റെക്കോര്‍ഡ് പ്രകടനം ഹൃത്തിക് നടത്തിയത്.ഒക്ടോബര്‍ 12 ന് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ മന്ത്രി ജി.ആര്‍.അനിലില്‍ നിന്ന് ഹൃത്തിക്ക് അവാര്‍ഡ് സ്വീകരിച്ചു. ഗിന്നസ് റെക്കോര്‍ഡ് നോമിനി കൂടിയാണ് ഹൃത്തിക്. വാര്‍ത്താസമ്മേളനത്തില്‍ മകനോടൊപ്പം പിതാവ് കെ. ദിലീഷ്, കുഞ്ഞിലത്ത് ഭാരതീയന്‍ പ്രമോദ് എന്നിവരും പങ്കെടുത്തു.