ബിജെപി ഭരണകൂടം ജനാധിപത്യം അട്ടിമറിക്കുന്നു : കെ സുധാകരൻ

google news
xcvbnbvc

കേന്ദ്രത്തിലെ ബിജെപി ഭരണകൂടം കോടികൾ വാരിയെറിഞ്ഞു ജനാധിപത്യം അട്ടിമറിക്കുകയാണെന്നും പാർലമെന്റിൽ ചർച്ച പോലും നടക്കുന്നില്ലെന്നും സുധാകരൻ എം പി  ആരോപിച്ചു.ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം .കേരളത്തിൽ അർഹതയുള്ളവർക്ക് തൊഴിൽ നിഷേധിക്കുകയും. പിൻവാതിലൂടെ സ്വന്തക്കാരെ തിരുകി കയറ്റുകയുമാണ് പിണറായി സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.വളച്ചൊടിച്ചു വാർത്തകൾ കൊടുക്കുന്ന മാധ്യമ പ്രവർത്തനം ശരിയല്ലെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. അഭിഭാഷക ക്ഷേമനിധി ആനുകൂല്യങ്ങൾ ലഭിക്കുന്നതിനു വേണ്ടിയുള്ള മിനിമം പ്രാക്റ്റീസ് നാല്പതു വർഷത്തിൽ നിന്നു മുപ്പതു വർഷം ആക്കി ചുരുക്കണം എന്നും, ഇരുപതു വർഷം പൂർത്തിയാക്കിയ അഭിഭാഷകർക്കു അഭിഭാഷക ക്ഷേമനിധിയിൽ നിന്നു ചികിത്സാ ചിലവിനും, മക്കളുടെ വിദ്യാഭ്യാസത്തിനും, വിവാഹത്തിനും പണം പിൻവലിക്കാൻ അനുവദിക്കണമെന്നും, ക്ഷേമനിധി ആനുകൂല്യങ്ങൾ വാങ്ങിയാലും പ്രാക്റ്റീസ് ചെയ്യാൻ അനുവദിക്കണം എന്നും കൺവെൻഷൻ അംഗീകരിച്ച പ്രമേയത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

xcvbbbbbbbbbbb

ഡിസിസി ഓഫീസിലെ കെ  കരുണാകരൻ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന കൺവെൻഷൻ കെപിസിസി  പ്രസിഡന്റ്‌  ശ്രീ. കെ. സുധാകരൻ എം പി  ഉദ്ഘാടനം ചെയ്തു.. ലോയേഴ്‌സ് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ . അഡ്വ.കെ. വി. മനോജ്‌ കുമാർ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ്‌ അഡ്വ. മാർട്ടിൻ ജോർജ് മുഖ്യ പ്രഭാഷണം നടത്തി.ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന  ജനറൽ സെക്രട്ടറി അഡ്വ. തങ്കച്ചൻ മാത്യു, കേരള ബാർ കൌൺസിൽ മെമ്പർ അഡ്വ. സി. കെ. രത്നാകരൻ, കണ്ണൂർ ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. ഇ. പി. ഹംസക്കുട്ടി എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സി. ജി. അരുൺ സ്വാഗതവും ജില്ലാ ട്രഷർ അഡ്വ. ഡി. കെ. കുഞ്ഞികണ്ണൻ നന്ദിയും രേഖപ്പെടുത്തി.

Tags