360 ഡിഗ്രിയില്‍ സ്വയം കാണാം, സെല്‍ഫി പോയിന്റുമായി എന്റെ കേരളം വേദി

google news
fh

കൊല്ലം : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ആശ്രാമം മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന വേദിയിലെ കൗതുക കാഴ്ച്ചയാവുകയാണ് 360 ഡിഗ്രി സെല്‍ഫി പോയിന്റ്. ഇന്‍ഫര്‍മേഷന്‍- പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ 'കേരളം ഒന്നാമത്' പവിലിയനിലാണ് സൗജന്യമായി സെല്‍ഫി പോയിന്റ് ഒരുക്കിയിരിക്കുന്നത്. വെറും സെല്‍ഫിക്ക് പകരം എല്ലാ കോണില്‍ നിന്നും പകര്‍ത്തുന്ന സെല്‍ഫിയുടെ കൗതുകം ആസ്വദിക്കാനും സ്വന്തമാക്കാനും പൊതുജനങ്ങളുടെ, പ്രത്യേകിച്ച് യുവജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും തിരക്കാണ്. 

സെല്‍ഫി എടുത്ത ശേഷം ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് സെല്‍ഫി സ്വന്തം ഫോണിലേക്ക് ലഭിക്കും. ഉദ്ഘാടനദിവസം മന്ത്രി കെ എന്‍ ബാലഗോപാലും 360 ഡിഗ്രി സെല്‍ഫി പോയിന്റ് ആസ്വദിച്ചിരുന്നു. കേരളത്തിന്റെ  വികസന നേട്ടങ്ങള്‍ വിവരിക്കുന്ന കേരളം ഒന്നാമത് പവലിയനില്‍, പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്വിസില്‍ പങ്കെടുക്കാനും അവസരം ഒരുക്കിയിട്ടുണ്ട്.

Tags