സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികം: കലാ ജാഥ മലപ്പുറം ജില്ലയിൽ പര്യടനം നടത്തി

മലപ്പുറം : സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന കലാ ജാഥയ്ക്ക് ജില്ലയിൽമികച്ച പ്രതികരണം. സംസ്ഥാന സർക്കാർ നടത്തിയ വിവിധ വികസന പ്രവർത്തനങ്ങളും പദ്ധതികളും ഉൾക്കൊള്ളിച്ച വീഡിയോ പ്രദർശനം, ലൈവ് സ്‌കിറ്റ്, പാട്ടുകൾ എന്നിവ ഉൾപ്പെടുന്നതാണ് കലാ ജാഥ.
മികച്ച ശബ്ദ സംവിധാനവും സ്റ്റേജ് സൗകര്യങ്ങളുമുള്ള വാഹനത്തിലാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. ജില്ലയിലെ പര്യടനത്തിന് എടപ്പാളിൽ നിന്നും തുടക്കമായി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഗായത്രി കലാജാഥ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, ചെമ്മാട്, തിരൂരങ്ങാടി, കോട്ടയ്ക്കൽ, ഒതുക്കുങ്ങൽ, കോട്ടപ്പടി എന്നിവിടങ്ങളിൽ പര്യടനം നടത്തി മലപ്പുറം ടൗണിൽ സമാപിച്ചു.
കലാകാരൻമാരായ രാജേഷ് കലാഭവൻ, രഞ്ജീവ് കുമാർ, രാഹുൽമോഹൻ, അജിത് കോഴിക്കോട്, നവീൻ പാലക്കാട് എന്നിവരാണ് സംഘത്തിലുള്ളത്.