മുംബൈയിൽ സംഗീത പരിപാടിക്കിടെ സോനു നിഗത്തിനും സഹോദരനും നേരെ ആക്രമണം

google news
Sonu Nigam


മുംബൈയിലെ ചെമ്പൂരിൽ നടന്ന ഒരു സംഗീത പരിപാടിക്കിടെ  പ്രശസ്ത ഗായകൻ സോനു നിഗത്തിനും സഹോദരനും നേരെ ആക്രമണം. പ്രാദേശിക എം.എൽ.എ പ്രകാശ് ഫതേർപെക്കറിന്റെ മകനാണ് വേദിയിൽ നിന്നും വലിച്ചിറക്കി ഗായകനെ മർദിച്ചത്. സോനു നിഗം ചെമ്പൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

പരിപാടി കഴിഞ്ഞ് സ്റ്റേജിൽ നിന്ന് ഇറങ്ങുന്നതിനിടെ സെൽഫിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എയുടെ മകൻ വേദിയിലെത്തി. സോനുവിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു. തുർന്ന് ക്ഷുപിതരായ സംഘം ആക്രമണം അഴിച്ചുവിട്ടു. ഇന്നലെ രാത്രി നടന്ന സംഭവത്തിൻ്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

സോനു നിഗം, സഹോദരൻ എന്നിവർ ​​മുംബൈയിലെ ജെയ്ൻ ആശുപത്രിയിൽ ചികിത്സയിലാണ്. താൻ പൊലീസ് പരാതി നൽകിയിട്ടുണ്ട്. ബലമായി സെൽഫിയോ ചിത്രമോ എടുക്കാൻ ശ്രമിക്കുമ്പോൾ അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഇനിയെങ്കിലും ആളുകൾ പഠിക്കണമെന്നും സോനു നിഗം പ്രതികരിച്ചു.

Tags