കേരള യാത്ര മുന്നോട്ട് വെക്കുന്നത് ഐക്യത്തിൻ്റെ സന്ദേശമെന്ന് ഫലസ്തീൻ അംബാസഡർ

ABDULLAMUHAMMED

അരീക്കോട്: കേരള യാത്ര മുന്നോട്ട് വെക്കുന്നത് ഐക്യത്തിൻ്റെ സന്ദേശമെന്ന് ഫലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബൂ ഷാവേസ്. കേരള യാത്രക്ക് അരീക്കോട്ട് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യനെ വിഭജിക്കുന്നതിനെതിരെയുള്ള സന്ദേശമാണിത്.  വിഭജനത്തിനെതിരെ ഒന്നിക്കാനുള്ള ആഹ്വാനമാണ് യാത്ര നൽകുന്നത്.  മനുഷ്യത്വം എന്നത് മനുഷ്യൻ്റെ ഭാഷയാണ്.

tRootC1469263">

ഫലസ്തീൻ ജനതക്ക് ഇന്ത്യയും കേരളവും വലിയ പിന്തുണയാണ് നൽകുന്നത്. നെടിനിർത്തൽ ലംഘിച്ച് ഫലസ്തീൻ ജനതക്കെതിരെ വലിയ  ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. നിരന്തരമായ ആക്രമണങ്ങളിൽ സാധാരണ ജനങ്ങൾക്ക് അവിടെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വലിയ അനിശ്ചിതത്വമാണ് ഫലസ്തീൻ ജന്നത അഭിമുഖീകരിക്കുന്നത്. വീട് നഷ്ടപ്പെട്ട നിരവധി പേർ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. ഫലസ്തീൻ ജനതക്ക് പറയാനുള്ളത് വലിയ കഥയാണ്.

മനുഷ്യത്വത്തിൻ്റെ സന്ദേശവുമായി നടത്തുന്ന സംഗമത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഇന്ത്യയും കേരളവും ഫലസ്തീന് വലിയ പിന്തുണ നൽകുന്നു.

Tags