മുടി കണ്ടീഷൻ ചെയ്യാൻ തൈര് ഇങ്ങനെ ഉപയോഗിക്കൂ

hair care
hair care

പഴവും തൈരും നാച്യുറൽ ഹ്യുമിക്റ്റൻ്റുകളാണ്. അവ മുടിയെ തിളക്കമുള്ളതും മിനുസമുള്ളതുമാക്കി തീർക്കും. ഇനി മുടിയഴകിന് കെമിക്കിൽ ട്രീറ്റ്‌മെൻ്റുകളുടെ ആവശ്യമില്ല.

ചേരുവകൾ

പഴം, തൈര്


നന്നായി പഴുത്ത വാഴപ്പഴം ഉടച്ചെടുക്കാം. അതിൽ നിന്നും രണ്ട് ടേബിൾസ്പൂൺ ഒരു ബൗളിലേയ്ക്കു മാറ്റാം. ഇതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ തൈര് ചേർത്തിളക്കി യോജിപ്പിക്കാം.

tRootC1469263">

ഉപയോഗിക്കേണ്ട വിധം

ഷാമ്പൂ ചെയ്ത് നനവ് ഇല്ലാത്ത തലമുടിയിൽ ഈ മിശ്രിതം പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

ആഴ്ചയിൽ ഒരു തവണ ഇത് ഉപയോഗിക്കാം. എന്തെങ്കിലും തരത്തിൽ അലർജിയോ ബുദ്ധിമുട്ടുകളോ ഉണ്ടോ എന്ന് അറിയാൻ പാച്ച് ടെസ്റ്റ് ചെയ്തു നോക്കാൻ മറക്കരുത്.

Tags