ഗൗളിശാസ്ത്ര വ്യാഖ്യാനമനുസരിച് പല്ലി ദേഹത്ത് വീണാൽ ഗുണമോ ദോഷമോ?
മനുഷ്യ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ഗൗളി വീണാൽ ഉണ്ടാകുന്ന ഫലങ്ങളെ കുറിച്ച് ജ്യോതിഷത്തിലെ ഗൗളി പതന ശാസ്ത്ര വിഭാഗത്തിൽ വ്യക്തമായി വിവരിച്ചിരിക്കുന്നു. ഈ ശകുനത്തിൻ്റെ വിശദമായ വ്യാഖ്യാനങ്ങൾ ഗൗളി പഞ്ചാംഗത്തിലും കാണാനാവും. ഗൗളി മനുഷ്യ ശരീരത്തിൽ വീണ സമയം, പ്രദേശം എന്നിവയെ അടിസ്ഥാനമാക്കി അനുബന്ധ വ്യാഖ്യാനങ്ങളും ഫലങ്ങളും ഗൗളി പഞ്ചാംഗം നൽകുന്നു
tRootC1469263">പുരുഷന്മാരുടെ വലത് വശത്തും സ്ത്രീകളുടെ ഇടത് വശത്തും ഗൗളി വീഴുന്നത് ശുഭസൂചകമായി കണക്കാക്കുകയും ഇത് അനുകൂല ഫലങ്ങൾ നൽകുകയും ചെയ്യുമെന്ന് കരുതുന്നു. അതുപോലെ തന്നെ, സ്ത്രീയുടെ വലത് വശത്തോ പുരുഷന്മാരുടെ ഇടത് വശത്തോ വീണാൽ അത് പ്രതികൂലമായ ഫലങ്ങൾ ഉളവാക്കുമെന്നും കരുതുന്നു. രാത്രിയിൽ ഗൗളി വീഴുന്നത് നെഗറ്റീവായതോ പോസ്റ്റീവായതോ ആയ ഫലങ്ങൾ നൽകുന്നില്ല.
പുരുഷശരീരത്തിലെ ഗൗളി പതന വ്യഖ്യാനം
ശിരസ്: തർക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ട്
തലയ്ക്ക് മുകളിൽ: മരണ ഭയം മുൻകൂട്ടി കാണുന്നു
മുഖം: അപ്രതീക്ഷിത സമ്പത്ത് ലഭിക്കും
ഇടത് കണ്ണ്: നല്ല വാർത്ത ലഭിക്കും
വലത് കണ്ണ്: ഏറ്റെടുത്ത ദൗത്യം പരാജയപ്പെടും
നെറ്റി: പ്രിയപ്പെട്ടവരിൽ നിന്നുള്ള വേർപിരിയലുണ്ടാകും
വലത് കവിൾ: മോശം വാർത്ത കേൾക്കും
വനിതകൾക്ക് മേലുള്ള ഗൗളി പതന വ്യഖ്യാനം
ശിരസ്: മരണ ഭയം
മുടിക്കെട്ട്: ചില രോഗങ്ങളെ കുറിച്ചുള്ള ആശയക്കുഴപ്പങ്ങളിലൂടെ കടന്ന് പോകുന്നു
ഇടത് കണ്ണ്: നിങ്ങളുടെ പുരുഷൻ നിങ്ങളെ സ്നേഹിക്കും
വലത് കണ്ണ്: മാനസിക സമ്മർദ്ദം നേരിടും
ഇടത് കൈ: മാനസിക സമ്മർദ്ദം
വിരലുകൾ: പുതിയ ആഭരണങ്ങൾ ലഭിക്കും
വലത് കൈ: റൊമാൻ്റിക് നിമിഷങ്ങൾ നിങ്ങൾക്ക് മുന്നിൽ
തോൾ: ആഭരണങ്ങൾ ലഭിക്കും
The post ഗൗളിശാസ്ത്ര വ്യാഖ്യാനമനുസരിച് പല്ലി ദേഹത്ത് വീണാൽ ഗുണമോ ദോഷമോ? first appeared on Keralaonlinenews..jpg)


