ചൂടുവെള്ളത്തിലാണോ തണുത്ത വെള്ളത്തിലാണോ ഗുളിക കഴിക്കേണ്ടത്?

Should pills be taken with hot water or cold water?

"ദിവസേന ഗുളികകൾ കഴിക്കുന്ന പലരുടെയും സംശയമാണ് അത് എന്തുതരം വെള്ളത്തിലാണ് കഴിക്കേണ്ടത് എന്നത്. ചൂടുവെള്ളം വേണമെന്നോ തണുത്ത വെള്ളം മതിയെന്നോ ഉള്ള ആശയക്കുഴപ്പങ്ങൾ പലർക്കുമുണ്ട്. മരുന്നുകൾ കഴിക്കാൻ എപ്പോഴും സാധാരണ താപനിലയിലുള്ള വെള്ളമാണ് ഉപയോഗിക്കേണ്ടതെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് നോക്കാം."

​ഗുളിക കഴിക്കാൻ ചൂടുവെള്ളം ഉപയോ​ഗിക്കുമ്പോൾ അവയുടെ പുറംപാളിയെയോ ഘടനയെയോ ബാധിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് മന്ദഗതിയിൽ മരുന്ന് പുറത്തുവിടുന്ന ഗുളികകൾ, പ്രത്യേക കോട്ടിംഗ് ഉള്ള ടാബ്‌ലെറ്റുകൾ എന്നിവയ്ക്ക് അമിത ചൂട് അനുയോജ്യമല്ലെന്നാണ് വിവരം. ഇതുമൂലം മരുന്നിന്റെ പ്രവർത്തനക്ഷമതയിൽ മാറ്റം വരാൻ സാധ്യതയുണ്ട്.

ഇളംചൂടുള്ള വെള്ളം ഉപയോഗിക്കുന്നത് ചിലർക്കെങ്കിലും ഗുളിക വിഴുങ്ങാൻ എളുപ്പമാകും. തൊണ്ടവേദനയോ ജലദോഷമോ ഉള്ളവർക്ക് ഇളംചൂടുള്ള വെള്ളം കൂടുതൽ സുഖകരമായി തോന്നാം. എന്നാൽ വെള്ളം വളരെ ചൂടുള്ളതാകരുത്. ഐസ് ചേർത്ത വെള്ളം ഉപയോ​ഗിച്ച് ​ഗുളിക കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്തെന്ന് വരില്ല. ഗുളികകൾ ചായ, കാപ്പി, പാൽ, പഴച്ചാറുകൾ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവയ്ക്കൊപ്പം കഴിക്കുന്നത് ഒഴിവാക്കണം. ഇവയിലെ ചില ഘടകങ്ങൾ മരുന്നിന്റെ ആഗിരണത്തെയും പ്രവർത്തനത്തെയും ബാധിച്ചേക്കാമെന്നാണ് ആരോ​ഗ്യ വിദ​ഗ്ദർ പറയുന്നത്.

Tags