സോപ്പുകൊണ്ട് മുഖം കഴുകാറുണ്ടോ?

washing face
washing face

മുഖം വൃത്തിയാക്കാൻ പലരും സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് സോപ്പ്. പലരും മുഖം ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് മുഖം കഴുകാറുണ്ട്. എന്നാൽ ഒന്നു ശ്രദ്ധിച്ചാൽ നിങ്ങളുടെ ഈ ശീലം നിങ്ങളുടെ മുഖത്തെ വളരം ദോശകരമായി ബാധിക്കുന്നത് വ്യക്തമാകും.

അപ്പോൾ സോപ്പ് ഉപയോഗിച്ച് മുഖം കഴുകുന്നത് ശരിയല്ലേ? ഇങ്ങനെയൊരു ചോദ്യമാകും ഇപ്പോൾ നിങ്ങളുടെ മനസിൽ. എങ്കിൽ കേട്ടോളൂ..സോപ്പ് ഉപയോഗിച്ച് മുഖം കഴുകുന്നത് അത്ര നല്ലതല്ല. ഇടയ്ക്കൊക്കെ ഇങ്ങനെ ചെയ്യുന്നതിൽ തെറ്റില്ലെങ്കിലും ഇതി പതിവാക്കുന്നത് മുഖ സൗന്ദര്യത്തെ കാര്യമായി ബാധിക്കും. എങ്ങനെയെന്നല്ലേ… അതറിയാൻ തുടർന്ന് വായിക്കൂ…

മുഖം വൃത്തിയാക്കാൻ സോപ്പ് ഉപയോഗിക്കാമോ ?

സോപ്പ് നല്ലൊരു ക്ലെൻസറാണ്, പക്ഷേ ഇത് പ്രകൃതിദത്ത എണ്ണകൾ നീക്കം ചെയ്യുകയും ചർമത്തിലെ സൂക്ഷ്മജീവികളുടെ സൂക്ഷ്മ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് പിന്നീട് ഡ്രൈനസ്, റാഷസ്, ചൊറിച്ചിൽ, മുഖക്കുരു എന്നിവയ്ക്ക് കാരണമാകും. കൂടാതെ, സോപ്പ് നിങ്ങളുടെ ചർമ്മത്തിൽ നിന്ന് എല്ലാ അഴുക്കും, മേക്കപ്പും, മറ്റും നീക്കം ചെയ്തേക്കില്ല.

മുഖത്ത് സോപ്പ് ഉപയോഗിക്കുന്നതിൻ്റെ പൊതുവായ പാർശ്വഫലങ്ങൾ എന്തൊക്കെയാണ്?

സ്കിൻ ഡ്രൈ ആവും; സോപ്പ് അമിതമായി ഉപയോഗിച്ചാൽ, ഇത് ചർമ്മം വരണ്ടതാക്കും. ഇത് ചർമ്മത്തിലെ സ്വാഭാവികമായ ഓയിൽ നീക്കം ചെയ്യുകയും ചർമം കൂടുതൽ വരണ്ടതാക്കുകയും ചെയ്യും. ചർമത്തിൽ വലിച്ചിലും അനുഭപ്പെടും.

മുഖത്ത് വീക്കം: സെൻസിറ്റീവ് ചർമ്മമുള്ള ആളുകൾ സോപ്പ് മുഖത്ത് പുരട്ടാത്തതാണ് ഏറ്റവും ഉത്തമം. സോപ്പിൻ്റെ അമിത ഉപയോഗം മുഖത്ത് ചൊറിച്ചിൽ ഉണ്ടാകാൻ കാരണമാകും. ഇതുവഴി മുഖം കൂടുതൽ ചുവക്കും. മറ്റ് പല അസ്വസ്ഥതകൾക്കും ഇത് കാരണമാകും.

മുഖക്കുരു: അമിതമായി സോപ്പ് മുഖത്ത് പുരട്ടിയാൽ ചർമത്തിലുള്ള സുഷിരങ്ങൾ അടയും. ഇത് പിന്നീട് ചെറിയ തോതിലുള്ള മുറിവുകൾക്ക് കാരണമാകും. ഇത് പിന്നീട് മുഖക്കുരു, ബ്ലാക്ക്ഹെഡ്സ് എന്നിവയ്ക്ക് കാരണമാകും.

കൊളാജൻ തകരാർ: ചർമ്മത്തെ ഉറപ്പുള്ളതും യുവത്വമുള്ളതുമായി നിലനിർത്തുന്ന പ്രോട്ടീനാണ് കൊളാജൻ. എന്നാൽ സോപ്പിൻ്റെ ഉപയോഗം കൊളാജനെ നശിപ്പിക്കും. ഇത് കാലക്രമേണ ചർമത്തിൽ നേർത്ത വരകൾ, ചുളിവുകൾ, വാർദ്ധക്യത്തിന്റെ മറ്റ് ലക്ഷണങ്ങൾ എന്നിവയ്ക്ക് കാരണമാകും.

Tags