മുഖത്ത് തൈര് ഇങ്ങനെ ഉപയോഗിക്കൂ

yogurt
yogurt

തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റാനും സഹായിക്കും. തൈര് കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.

തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ കരുവാളിപ്പ് മാറ്റുകയും, കറുത്ത പാടുകളെ അകറ്റുകയും ചെയ്യും. തൈരിലെ ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങളാണ് മുഖക്കുരുവിനെ തടയാന്‍ സഹായിക്കുന്നത്. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റാനും സഹായിക്കും. തൈര് കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.

tRootC1469263">

1. കരുവാളിപ്പ് മാറാന്‍

ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറാന്‍ ഈ പാക്ക് സഹായിക്കും.

2. കറുത്ത പാടുകള്‍ മാറാന്‍

ഒരു ടീസ്പൂണ്‍ കടലമാവിലേയ്ക്ക് ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ ഈ പാക്ക് സഹായിക്കും.

3. ചുളിവുകള്‍ മാറാന്‍

രണ്ട് ടീസ്പൂൺ ഓട്സ് പൊടിയിൽ ഒരു ടീസ്പൂൺ തൈരും റോസ് വാട്ടറും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് 10 മുതല്‍ 15 മിനിറ്റ് മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഓട്‌സ് കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കാനും ചുളിവുകളെ തടയാനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Tags