ബ്ലാക്ക് ഹെഡ്സ് ഒഴിവാക്കാൻ ഈ രണ്ട് ചേരുവകൾ മാത്രം മതി

google news
blackheads

മുഖത്തെ പൊട്ടിയ കുരുക്കളിൽ അഴുക്കും പൊടിപടലങ്ങളും അടിഞ്ഞു കൂടുന്നതാണ് ബ്ലാക്ക്ഹെഡ്സ് വരുന്നതിന് പ്രധാന  കാരണം.മൂക്ക്, കവിൾ, താടി തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും ഇവ കാണുന്നത്.മുഖത്തെ പൊട്ടിയ കുരുക്കളിൽ അഴുക്കും പൊടിപടലങ്ങളും അടിഞ്ഞു കൂടുന്നതാണ് ബ്ലാക്ക്ഹെഡ്സ് വരുന്നതിന് കാരണം.

ബ്ലാക്ക് ഹെഡ്സ് വരാതിരിക്കാൻ ഇടയ്ക്കിടെ മുഖം കഴുകുന്നത് നല്ലതാണ്. എണ്ണമയമുള്ള ചർമമാണെങ്കിൽ ചർമ കോശങ്ങളിൽ അഴുക്ക് അടിഞ്ഞു കൂടുകയും ബ്ലാക്ക് ഹെഡ്സ് ഉണ്ടാവുകയും ചെയ്യുന്നു.ഹോർമോൺ വ്യതിയാനങ്ങൾ, അമിതമായ എണ്ണ ഉൽപ്പാദനം, ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളുടെ ഉപയോഗം എന്നിവയാണ് ബ്ലാക്ക്ഹെഡ്സിന്റെ രൂപീകരണത്തിന് കാരണമാകുന്ന മറ്റ് കാരണങ്ങൾ.

blackheads

ബ്ലാക്ക് ഹെഡ്സ് ഒഴിവാക്കാൻ ഇതാ രണ്ട് കിടിലം ചേരുവകൾ
 ഒരു ടീസ്പൂൺ മല്ലിയില പേസ്റ്റും ഒരു ടീസ്പൂൺ മഞ്ഞളും നന്നായി യോജിപ്പിച്ച് ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാ​ഗത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുച്ച വെള്ളത്തിൽ മുഖം കഴുകുക.

ഒരു വാഴപ്പഴം (ഉടച്ചത് ), രണ്ട് സ്പൂൺ ഓട്സ് (പൊടിച്ചത് ) ഒരു സ്പൂൺ തേൻ എന്നിവയാണ് രണ്ടാമത്തെ ഫേസ്പാക്കിന് വേണ്ട ചേരുവകൾ. ആദ്യം ഒരു ബൗളിൽ ഓട്സ് എടുത്തതിനുശേഷം ഇതിലേക്ക് തേനും ഉടച്ച പഴവും ചേർത്ത് നന്നായി ഇളക്കുക.ശേഷം മുഖത്തിടുക. 15 മിനിറ്റ് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

Tags