മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ ഇതാ ചില പൊടിക്കൈകള്‍

hair care
hair care
മുട്ടയുടെ വെള്ള, കുറച്ച് കറ്റാര്‍വാഴ ജെല്‍ എന്നിവ മിക്‌സ് ചെയ്‌തെടുക്കുക. ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ ചൂടാക്കി ഇതിലേക്ക് ചേര്‍ക്കാവുന്നതാണ്. ഇത് മുടിയില്‍ മുഴുവനായി പുരട്ടി അര മണിക്കൂറിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഈ പാക്ക് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇടാവുന്നതാണ്.
മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്ന മറ്റൊന്നാണ് തൈര് കൊണ്ടുള്ള ഹെയര്‍ പാക്ക്. തൈരില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ താരന്‍ അകറ്റാന്‍ സഹായിക്കുകയും, നാച്വറല്‍ കണ്ടീഷനര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഒരു മുട്ട നന്നായി പതപ്പിച്ചശേഷം അതിലേക്ക് മൂന്നോ നാലോ ടേബിള്‍ സ്പൂണ്‍ തൈര്, 1 ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര് എന്നിവ ചേര്‍ത്ത് നല്ല പോലെ മിക്‌സ് ചെയ്യണം. ഈ പാക്ക് തലയില്‍ പുരട്ടാവുന്നതാണ്. 15 മിനുട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം

Tags

News Hub