കട്ടിയുള്ള മുടിക്ക് ഇങ്ങനെ ചെയ്യാം
ഭൃംഗരാജ്
ഔഷധ സസ്യങ്ങളിലെ രാജാവ് എന്ന് അറിയപ്പെടുന്ന ഒരു ചെടിയാണിത്. നാട്ടിൻപുറങ്ങളിൽ കയ്യോന്നി എന്ന് ഇത് അറിയപ്പെടുന്നു. തലമുടി വളർച്ചയ്ക്കായി അത്ഭുതകരമായി പ്രവർത്തിക്കാൻ കഴിയുന്ന ഒന്നാണിത്. ധാരാളം പോഷകങ്ങൾ അടങ്ങിയ ഭൃംഗരാജ് തലയോട്ടിയിലേയ്ക്കുള്ള രക്തയോട്ടം വർധിപ്പിക്കുന്നു. കൂടാതെ ഹെയർ ഫോളിക്കിളുകളെ പുനരുജ്ജീവിപ്പിച്ച് മുടി വളരുന്നതിന് സഹായിക്കുന്നു.
tRootC1469263">ഭൃംഗരാജ് ഹെയർമാസ്ക്
ഭൃംഗരാജ് ഉണക്കി പൊടിച്ച് സൂക്ഷിക്കാവുന്നതാണ്. അതിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണയോ വെള്ളമോ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് തലയോട്ടിയിലും മുടിയിഴകളിലും പുരട്ടാം. 30 മിനിറ്റിനു ശേഷം കഴുകി കളയാം.
നെല്ലിക്ക പൊടി
വിറ്റാമിൻ സിയുടെയും ആൻ്റി ഓക്സിഡൻ്റുകളുടെയും കലവറയാണ് നെല്ലിക്ക. ഇത് തലമുടിയുടെ ആരോഗ്യത്തിന് ഗുണകരമാകുന്നു. നെല്ലിക്കയുടെ ക്ലെൻസിംഗ് സവിശേഷത തലയോട്ടിയുടെ ആരോഗ്യം നിലനിർത്തുന്നു. ഹെയർ ഫോളിക്കിളുകളെ ശക്തിപ്പെടുത്തുന്നതു കൂടാതെ അകാലനര, മുടിയുടെ കട്ടി കുറയൽ എന്നിവ കുറച്ച് മുടിയുടെ തിളക്കം നിലനിർത്തുന്നു.
നെല്ലിക്ക ഹെയർ മാസ്ക്
നെല്ലിക്ക പൊടിയിലേയ്ക്ക് കുറച്ച് തൈരോ വെള്ളമോ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് തലയോട്ടിയിലും മുടിയിഴകളിലും പുരട്ടി വിശ്രമിക്കാം. 20 മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം.
.jpg)


