പഞ്ചസാര പാത്രം ഉറുമ്പുകൾ കൈയടക്കിയോ? ഈ ട്രിക്ക് പരീക്ഷിക്കൂ
പഞ്ചസാര പാത്രങ്ങളിൽ ഉറുമ്പുകൾ കയറുന്നത് വീടുകളിൽ നാം സ്ഥിരമായി നേരിടുന്ന ഒരു പ്രശ്നമാണ്. അടുക്കള എത്ര വൃത്തിയായി സൂക്ഷിച്ചാലും, പാത്രങ്ങൾ എത്ര നന്നായി അടച്ചുവെച്ചാലും ഉറുമ്പുകളുടെ ശല്യം ഒഴിവാക്കാൻ പലപ്പോഴും സാധിക്കാറില്ല. പഞ്ചസാരയിൽ നിന്ന് അവയെ പൂർണ്ണമായി നീക്കം ചെയ്യുക എന്നതും ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.
ഉറുമ്പുകൾ വീണ പഞ്ചസാര ഉപയോഗിക്കുന്നത് ചില ആരോഗ്യ പ്രശ്നങ്ങളിലേക്കും വഴിവെക്കും. എന്നാൽ ഇത്തരത്തിൽ ഉറുമ്പുകൾ നിറയുമ്പോൾ നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു ചെറിയ പ്രതിവിധിയുണ്ട്. ഈ പൊടിക്കൈ പരീക്ഷിക്കുന്നതിലൂടെ ഉറുമ്പുകൾ പിന്നെ ആ വഴി വരില്ല.
ഏതെങ്കിലും ഒരു സുഗന്ധവ്യഞ്ജനം പഞ്ചസാരയുടെ പാത്രത്തിൽ ഇട്ടുവെക്കുന്നതാണ് ഉറുമ്പിനെ തടയാനുള്ള വഴി. അതിന് ഏറ്റവും അനുയോജ്യം ഗ്രാമ്പൂവാണ്. ഉറുമ്പുകൾ പഞ്ചസാരയിൽ കയറിയിട്ടുണ്ടെങ്കിൽ, 5-6 ഗ്രാമ്പൂ പാത്രത്തിൽ ഇട്ട് മൂടി ചെറുതായി തുറന്നിടുക. നിമിഷങ്ങൾ കൊണ്ട് ഉറുമ്പുകൾ രൂക്ഷഗന്ധം സഹിക്കാതെ പമ്പ കടക്കും. ഉറുമ്പുകൾ വീണ്ടും വരുന്നത് തടയാനും പഞ്ചസാരയുടെ നല്ല മണം നിലനിർത്താനും ഇത് ഉപകാരപ്പെടും. ഗ്രാമ്പൂ ഇല്ലെങ്കിൽ പകരം കറുവപ്പട്ടയോ ഏലക്കായോ ഇത്തരത്തിൽ പാത്രങ്ങളിൽ ഇട്ട് വെച്ചാൽ മതി.
.jpg)

