മുഖക്കുരു മാറണോ? പരിഹാരമിതാ

face
face

ഒട്ടുമിക്ക ആളുകളും വളരെയധികം ബുദ്ധിമുട്ടുന്ന ഒരു അവസ്ഥയാണ് മുഖക്കുരു.തേനിന് ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ പതിവായി ചർമ്മത്തിൽ പുരട്ടുകയാണെങ്കിൽ മുഖക്കുരു ഉണ്ടാവുന്നത് തടയാൻ സഹായിക്കുന്നുണ്ട്.

അതേപോലെ തേൻ സ്ഥിരമായി മുഖത്ത് പുരട്ടി മസാജ് ചെയ്യുകയാണെങ്കിൽ ചർമ്മത്തിലെ വരകളും ചുളിവുകളും കുറയുന്നത് കാണാൻ സാധിക്കും. മുഖത്ത് പുരട്ടി മസാജ് ചെയ്യുമ്പോൾ കുറച്ച് അലോവേര കൂടി ചേർക്കുകയാണെങ്കിൽ മുഖത്തിന് തിളക്കവും ലഭിക്കും. കറുത്ത പാടുകളോ ചുളിവകളും മുഖത്ത് ഉണ്ടായെങ്കിൽ ഇനിമുതൽ ഒരാഴ്ച തേൻ മുഖത്ത് പുരട്ടി ഒന്ന് മസാജ് ചെയ്തു നോക്കുക മാറ്റം പെട്ടെന്ന് കാണാൻ സാധിക്കും.

ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഒക്കെ മാറ്റാൻ തേൻ പുരട്ടുന്നത് വളരെ നല്ലതാണ്. പൊള്ളൽ പോലെയുള്ള പാടുകൾക്കും തേൻ പുരട്ടുകയാണെങ്കിൽ വളരെ നല്ല ഗുണം ലഭിക്കും സ്ഥിരമായി തേൻ പുരട്ടുകയാണെങ്കിൽ മുഖത്തെ സുഷിരങ്ങൾ തുറക്കുകയും അഴുക്കും മാലിന്യവും മുഖത്തു നിന്ന് മാറുകയും ചെയ്യും. ഉപയോഗിക്കാവുന്ന വളരെ മികച്ച ഒരു വസ്തു തന്നെയാണ് തേൻ.

Tags